ADVERTISEMENT

തളിപ്പറമ്പ്∙ മാർക്കറ്റ് റോഡിലെ അനധികൃത വ്യാപാരങ്ങൾ നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. മാർക്കറ്റിലെ ബങ്കുകൾ കേന്ദ്രീകരിച്ച് റോഡുകളിലേക്ക് അതിക്രമിച്ച് കയറി നടത്തിയ വ്യാപാരങ്ങളാണ് നഗരസഭ സെക്രട്ടറി കെ.പി.സുബൈറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ഇത്തരത്തിൽ റോഡുകളിൽ നിരത്തിയ സാധനങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഇവ നീക്കം ചെയ്യാൻ നേരത്തെ നിർദേശം നൽകിയതാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇവ നീക്കം ചെയ്യാത്തതിനെ തുടർന്നാണ് നഗരസഭ അധികൃതർ തന്നെ രംഗത്തിറങ്ങി നീക്കം ചെയ്തത്.

English Summary:

In a decisive move, the Taliparamba municipality evicted unauthorized street vendors from Market Road, citing encroachments and non-compliance with previous warnings. The operation, led by Municipal Secretary K.P. Subair, focused on clearing the area around banks and resulted in the seizure of goods displayed on the road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com