ADVERTISEMENT

കണ്ണൂർ∙ മൂന്നംഗ സംഘം ലഹരിമരുന്നുമായി പിടിയിലായി. 24.23 ഗ്രാം ബ്രൗൺഷുഗറുമായി തലശ്ശേരി മൊട്ടാമ്പ്രം കമ്പളപ്പുറത്ത് ഹൗസിലെ ഫാത്തിമ ഹബീബ(27), കോഴിക്കോട് അത്തോളി ചാളക്കുഴിയിൽ ഹൗസിലെ എൻ.ദിവ്യ(36), തോട്ടട സമാജ്‌വാദി കോളനിയിലെ മഹേന്ദ്രൻ എന്ന മഹേന്ദ്ര റെഡ്ഡി (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഫാത്തിമ ഹബീബയുടെ രണ്ടു വയസ്സുള്ള കുട്ടിയും സംഘത്തോടൊപ്പമുണ്ടായിരുന്നു. 

മംഗളൂരു ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് ലഹരിമരുന്നുമായി പ്രതികൾ വരുന്നുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർക്ക് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസും വനിതാ പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്ഐ കെ.കെ.രേഷ്മ, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

English Summary:

A joint operation by Kannur Town Police, Women's Police, and DANSAF resulted in the arrest of three individuals attempting to smuggle brown sugar from Mangalore to Kannur. The presence of a two-year-old child raises further concerns about the operation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com