ADVERTISEMENT

തലശ്ശേരി∙ എരഞ്ഞോളി പൂഴയോര പാർക്കിൽ ഒരു മാസമായി തെളിയാത്ത വിളക്കുകൾ പഞ്ചായത്ത് അംഗത്തിന്റെ ഇടപെടലിൽ മണിക്കൂറുകൾക്കകം പ്രകാശിച്ചു. എരഞ്ഞോളി പാലം മുതൽ ശ്രീനാരായണ മഠം വരെ ഫിഷറീസ് റോഡിൽ പുഴയോര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പാർക്കിലാണ് കഴിഞ്ഞ ഒരു മാസമായി വിളക്കുകൾ തെളിയാതിരുന്നത്.  21 അലങ്കാര വിളക്കുകളാണ് പുഴയോരത്ത് സ്ഥാപിച്ചത്. കഫെറ്റീരിയയും പ്രവർത്തിക്കുന്നുണ്ട്. ദിവസവും നൂറുകണക്കിനാളുകൾ കുടുംബ സമേതം പുഴയോരത്ത് എത്താറുണ്ട്. വിളക്കുകൾ തെളിയാതായതോടെ ആളുകൾ കുറഞ്ഞു. 

 ഇന്നലെ പഞ്ചായത്ത് അംഗം സുശീൽ ചന്ത്രോത്ത് പാർക്കിന്റെ ചുമതലക്കാരായ ഡിടിപിസി അധികൃതരെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. പിക്കോസിനാണ് കരാർ ചുമതലയെന്നും അവരാണ് അറ്റകുറ്റപ്പണി നടത്തേണ്ടെന്നുമായിരുന്നു മറുപടി. ഉടനെ പിക്കോസ് ചെയർമാനെ വിളിച്ചു കാര്യം പറഞ്ഞതോടെ അദ്ദേഹം ഉടനെ ഇടപെടാമെന്നും ഡിടിപിസിയുമായി സംസാരിച്ച് നടപടി എടുക്കാമെന്നും അറിയിച്ചു. ഏതാനും മണിക്കൂറുകൾ കഴിയുമ്പോഴേക്കും പിക്കോസ് അധികൃതരും ഡിടിപിസി അധികൃതരും പാർക്കിൽ എത്തി തൊഴിലാളികളെ വച്ചു അറ്റകുറ്റപ്പണി നടത്തി സന്ധ്യയാവുമ്പോഴേക്കും പുഴയോര പാർക്കിലെ വിളക്കുകളെല്ലാം തെളിഞ്ഞു.

English Summary:

Thanks to the quick thinking of Panchayat member Susheel Chanthroth, the lights at Eranholi Beach Park in Taliparamba are shining brightly once more. After a month of darkness, Chanthroth's intervention prompted immediate action from DTPC and PICOS, restoring the park's vibrant atmosphere and welcoming back visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com