ADVERTISEMENT

കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണം സിപിഎം നേതാക്കളുടെ ബെനാമി ക്വട്ടേഷൻ സംഘങ്ങൾ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് കെപിസിസി അംഗം റിജിൽ മാക്കുറ്റി. പി.പി.ദിവ്യ രാജിവച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫിസ് പ്രതീകാത്മകമായി അടിച്ചുവാരി ശുദ്ധികലശം സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എഡിഎമ്മിന്റെ മരണത്തിൽ പി.പി.ദിവ്യയും കലക്ടറും ഒന്നും രണ്ടും പ്രതികളാണ്. അവരുടെ വീടിന് കാവൽ നിൽക്കാതെ, അവരെ അറസ്റ്റ് ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിടണമെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയതുകൊണ്ട് ജില്ലാ പഞ്ചായത്ത്‌ അംഗമായി തുടരാൻ പി.പി.ദിവ്യയ്ക്ക് അർഹതയില്ലെന്നും റിജിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവള്ളി, ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ സുധാകർ, മഹിത മോഹൻ, ജനറൽ സെക്രട്ടറി മിഥുൻ മാറോളി, നിധീഷ് ചാലാട്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എം.കെ.വരുൺ, നവനീത് നാരായണൻ, അമൽ കുറ്റ്യാട്ടൂർ, പി.പി രാഹുൽ എന്നിവർ പ്രസംഗിച്ചു.

English Summary:

The death of Kannur ADM Naveen Babu takes a political turn as the Youth Congress alleges a planned murder by CPM-linked gangs. KPCC member Rijil Makkutty demands the arrest of District Panchayat member P.P. Divya and the Collector, accusing them of involvement in the case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com