ADVERTISEMENT

കണ്ണൂർ∙ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകൾക്ക് നക്ഷത്രപദവി നൽകുന്നതിനായി വിലയിരുത്തൽ 20ന് ആരംഭിക്കും. റജിസ്ടേഷൻ പൂർത്തിയായ റസിഡന്റ്സ്  അസോസിയേഷനുകളിലാണ് വിലയിരുത്തൽ നടത്തുന്നത്. ഒക്ടോബർ 27, 31 തീയതികളിലും വിലയിരുത്തൽ നടക്കും. നിശ്ചയിക്കപ്പെട്ട പാനൽ അംഗങ്ങൾ റസിഡന്റ്സ് അസോസിയേഷനുകൾ സന്ദർശിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്‍റെ ഭാഗമായാണ് റസിഡൻസ് അസോസിയേഷനുകൾക്ക് നക്ഷത്ര പദവി നൽകുന്നത്. ഹരിതകേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍റെ സഹായത്തോടെ സ്റ്റാർ റേറ്റിംഗ് മത്സരം സംഘടിപ്പിക്കും.

English Summary:

Kannur is set to evaluate Residents' Associations for star ratings based on their waste management practices. This initiative, part of the 'Malinya Muktham Nava Keralam' campaign, aims to promote community involvement in achieving a cleaner and greener Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com