ADVERTISEMENT

ഉരുവച്ചാൽ ∙ അർധരാത്രി ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്കു തീപിടിച്ചു. ആംബുലൻസ് ഡ്രൈവറുടെ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഇടപ്പഴശ്ശി പെട്രോൾ പമ്പിൽ വന്ന ലോറി എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് ലോറിയുടെ മുൻഭാഗത്ത് തീപിടിത്തമുണ്ടായത്. കൂത്തുപറമ്പ് – മട്ടന്നൂർ റോഡിൽ മെരുവമ്പായിയിലാണ് സംഭവം. തലശ്ശേരി ആശുപത്രിയിൽ രോഗിയെ എത്തിച്ച് തിരികെ വരികയായിരുന്ന പഴശ്ശി സഹചാരി ആംബുലൻസ് ഡ്രൈവർ കെ.കെ.റിയാസാണ് യാത്രയ്ക്കിടെ ലോറിയുടെ മുൻഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.

ഉടനെ റിയാസും ആംബുലൻസിൽ ഉണ്ടായിരുന്ന എം.മുംതസിറൂം ചേർന്ന് ഹോൺ മുഴക്കി ലോറി നിർത്തിക്കുകയും ലോറി ഡ്രൈവറെ അറിയിക്കുകയും ചെയ്തു.ലോറി നിർത്തി ഡ്രൈവർ ഷുക്കൂറിനെ സുരക്ഷിതമായി പുറത്തിറക്കി.ലോറിയൂടെ മെയിൻ ഫ്യൂസ് ഊരുകയും തുടർന്ന് മൂന്നു പേരും ചേർന്ന് ലോറിയിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ചാണ് തീ കെടുത്തിയത്. ലോറിക്കുള്ളിലെ വയർ ഷോർട്ടായതാണ് തീ പിടിക്കാൻ കാരണം.

English Summary:

In a display of quick thinking and bravery, an ambulance driver averted a potential disaster when a tanker lorry caught fire in Uruvachal, Kerala. The driver, returning from dropping off a patient, noticed smoke and flames, promptly alerted the lorry driver, and helped extinguish the fire.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com