ADVERTISEMENT

തലശ്ശേരി ∙ മണ്ണയാട് ചിറക്കക്കാവ് ഭഗവതി ക്ഷേത്ര ഓഫിസും ഭണ്ഡാരവും കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ 2 പേരെ ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ മണ്ണൂർ പുതിയപുരയിൽ സി.സജീവൻ (45), കല്ലൂർ താലപറമ്പത്ത്‌ ഹൗസിൽ സി.രമേശൻ (36) എന്നിവരാണ് പിടിയിലായത്. പൊലീസ് ഇൻസ്‌പെക്ടർ ടി.പി.രജീഷ്, എസ്ഐ ജെ.ഷജിം, തലശ്ശേരി എഎസ്പി കെ.എസ്.ഷഹൻഷായുടെ സ്ക്വാർഡ് അംഗങ്ങളായ എൻ.വി.ശ്രീലാൽ, കെ.സി.ഹിരൺ, വി.ലിജു, സി.രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. 

ക്ഷേത്രത്തിലെ ഓഫിസിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും ഭണ്ഡാരത്തിലുണ്ടായിരുന്ന പണവുമാണ് മോഷ്ടിച്ചത്. ഇതിൽ ഏതാനും സ്വർണാഭരണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സജീവനെ മട്ടന്നൂരിൽ നിന്നും രമേശനെ തൃശൂരിൽ നിന്നുമാണ് പിടികൂടിയത്. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 8 നാണു ക്ഷേത്രത്തിൽ മോഷണം നടന്നത്.

English Summary:

Two men have been apprehended by the Dharmadom police for their alleged involvement in the theft of gold ornaments and cash from the Chirakkakavu Bhagavathi Temple in Thalassery, Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com