ADVERTISEMENT

കണ്ണൂർ ജില്ലാ ആശുപത്രിയിൽ  ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ: വിഭാഗം, ഡോക്ടർ എന്ന ക്രമത്തിൽ–
∙ ഓർത്തോപീഡിക്– ഡോ.മഹേഷ്
∙ ജനറൽ മെഡിസിൻ– ഡോ.കൃഷ്ണ നായിക്
∙ ശ്വാസകോശം– ഡോ.കലേഷ്
∙ ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ
∙ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു
∙ ഇഎൻടി– ഡോ.സുഷമ
∙ കാർഡിയോളജി– ഡോ.നവനീത്
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.സ്മിത
∙ സ്കിൻ– ഡോ.മിനി
∙ എൻസിഡി– ഡോ.വിമൽ രാജ്
∙ഫിസിക്കൽ മെഡിസിൻ, റീഹാബ്– ഡോ.മനോജ്

ഇന്ന് സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ:
∙ ഓങ്കോളജി
∙ പെയിൻ & പാലിയേറ്റീവ്
∙ ന്യൂറോളജി
∙ നെഫ്രോളജി
∙ സർജറി
∙ സൈക്യാട്രി
ജില്ലാ ആശുപത്രി ഫോൺ: 0497 2731555.

വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ∙ ലൈനിൽ പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ 12 വരെ മടക്കാം പൊയിൽ, ചിറ്റടി, പ്രത്യാശ, വണ്ണാരപ്പൊയിൽ, മാണിയാടൻ സ്റ്റോപ്, ജാസ്, ഓടമുട്ട് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.

മയ്യിൽ റൂട്ടിൽ  ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
മയ്യിൽ ∙ കമ്പിൽ ബസാറിൽ വച്ച് ബസ് ഡ്രൈവറെയും, യാത്രക്കാരനെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ആശുപത്രി–കാട്ടാമ്പള്ളി–മയ്യിൽ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.

ഒഴിവ് പാലിയേറ്റീവ് നഴ്സ് നിയമനം
കോട്ടയംപൊയിൽ ∙ കോട്ടയം പഞ്ചായത്തിൽ ദിവസവേതനത്തിൽ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. അഭിമുഖം 22ന് രാവിലെ 11ന് പഞ്ചായത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം.

അറിയിപ്പ് തലശ്ശേരി മുബാറക് സ്കൂളിന് ഇന്ന് അവധി
തലശ്ശേരി ∙ മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് നബ്ഹാന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് സ്കൂളിന് അവധിയായിരിക്കും.

മെഡിക്കൽ ക്യാംപ്
പാനൂർ ∙ എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ പാനൂരിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ പാട്യം, കെ.കെ.സജീവൻ, ജിതേഷ് വിജയൻ, എം.ഹരീന്ദ്രൻ, എം.കെ.രാജീവൻ, കെ.പി.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കംപ്യൂട്ടർ  കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഇരിട്ടി∙കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഇരിട്ടി എൽബിഎസ് സ്കിൽ സെന്ററിൽ കംപ്യൂട്ടർ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിടിപി, ഗ്രാഫിക് ഡിസൈനിങ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിനകത്തുള്ള എൽബിഎസ് സ്കിൽ സെന്റർ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 9447030683.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com