ADVERTISEMENT

പയ്യന്നൂർ  ∙ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേഭാരത് എക്സ്പ്രസ് വരുമ്പോൾ ട്രാക്കിലേക്ക് സിമന്റ് മിക്സിങ് യൂണിറ്റുമായി വാഹനം കയറ്റി; ലോക്കോ പൈലറ്റ് സഡൻബ്രേക്കിട്ട് വേഗം കുറച്ചതിനാൽ ദുരന്തം ഒഴിവായി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. 

അമൃത് ഭാരത് പദ്ധതിയിൽ നിർമാണം നടക്കുന്ന സ്റ്റേഷനിലേക്ക് തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വരുമ്പോഴാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് ട്രോളിപാത്തിലൂടെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് സിമന്റ് മിക്സിങ് യൂണിറ്റുമായി വാഹനം കയറ്റിയത്. എഫ്സിഐ ഗോഡൗണിനു മുന്നിലെത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിലൂടെ വേഗം കുറച്ചു. 

ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കയറുംമുൻപുതന്നെ വാഹനം ട്രാക്കിൽനിന്നു മാറ്റി. പയ്യന്നൂരിൽ സ്റ്റോപ്പിലാത്ത ട്രെയിൻ വേഗം കുറച്ചില്ലായിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി. വാഹനത്തിന്റെ ഡ്രൈവറെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

English Summary:

A major accident was averted at Payyanur Railway Station when the Vande Bharat Express narrowly avoided colliding with a vehicle obstructing the tracks. The incident raises concerns about railway safety and highlights the quick thinking of the loco pilot.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com