ADVERTISEMENT

ചെറുപുഴ ∙ തട്ടുമ്മലിലെ ജനവാസ കേന്ദ്രത്തിൽ നിന്നു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചെറുപുഴ പഞ്ചായത്തിലെ 18-ാം വാർഡിൽപെട്ട ചപ്പൻവളപ്പിൽ റിയാസിന്റെ വീട്ടുപറമ്പിലെ കാട് യന്ത്രം ഉപയോഗിച്ചു തെളിക്കുന്നതിനിടെ മുനീർ എന്ന തൊഴിലാളിയാണു ഇരയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. സംഭവം അറിഞ്ഞതോടെ ഒട്ടേറെ ആളുകൾ സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാർ അധികൃതരെ  വിവരം അറിയിച്ചു. വനംവകുപ്പ് എം പാനൽ ഷൂട്ടറായ വീരംവളപ്പിൽ രാമകൃഷ്ണൻ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടി. 

പിടികൂടിയ പാമ്പിനെ ചാക്കിലാക്കുന്നതിനിടെ രാമകൃഷ്ണന്റെ വിരലിൽ കടിയേറ്റിട്ടും നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാമ്പിനെ ചാക്കിലാക്കി ബെഡൂർ വനത്തിൽ കൊണ്ടുപോയി വിട്ടു. പെരുമ്പാമ്പിനു വിഷമില്ലാത്തതിനാൽ അപകട സാധ്യതയില്ലെന്നും ചികിത്സ തേടുമെന്നും രാമകൃഷ്ണൻ പറഞ്ഞു. തട്ടുമ്മൽ ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരുമ്പാമ്പിന്റെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു.

English Summary:

A massive python was apprehended in a residential area of Thattummal, Kerala, sparking concern among locals. The snake, which had consumed its prey, was safely captured by a trained snake catcher and released into a nearby forest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com