തളിപ്പറമ്പിലെ മഞ്ഞപ്പിത്ത ബാധ: ബോധവൽക്കരണ ക്ലാസുകൾ നടത്താൻ തീരുമാനം
Mail This Article
തളിപ്പറമ്പ്∙ നഗരസഭയിലെ ഹിദായത്ത് നഗറിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം വിളിച്ച് ചേർത്തു. ജില്ലാ അസി. മെഡിക്കൽ ഓഫിസർ ഡോ. സച്ചിൻ വിശദീകരണം നടത്തി. സ്കൂളുകൾ,വാർഡുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. 20000 ബോധവൽക്കരണ നോട്ടിസുകൾ ഇത്തരത്തിൽ വിതരണം ചെയ്യും.നഗരസഭ പരിധിയിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങൾ നടക്കുമ്പോൾ നഗരസഭയുടെ അനുമതി വാങ്ങണം എന്നും തീരുമാനിച്ചു.
നഗരസഭ പരിധിയിലുള്ള ഹോട്ടലുകൾ, തട്ടുകടകൾ എന്നീ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്ന വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് ഹാജരാക്കാനും ശുചിത്വം പരിശോധിക്കാനും യോഗത്തിൽ തീരുമാനിച്ചു. നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി യോഗം ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഏഴോം മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് അഷ്റഫ്, ഡോ. അനീസ അഷ്റഫ് (അർബൻ പിഎച്ച്സി), ഏഴാം ബ്ലോക്ക് എച്ച്ഐ ബിജു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് നിസാർ, നബീസ ബീവി, പി.റജില, കെ.പി.ഖദീജ, കൗൺസിലർമാരായ ഒ. സൗഭാഗ്യം, കെ.എം.ലത്തീഫ് കെ എം, ശ്രീ , കെ.രമേശൻ, എം.പി.സജീറ, നഗരസഭ സെക്രട്ടറി കെ.പി .സുബൈർ, ക്ലീൻ സിറ്റി മാനേജർ എ.പി.രഞ്ജിത്ത് കുമാർ, പിഎച്ച്ഐ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.