ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി തുടങ്ങി പൊലീസ്
Mail This Article
×
കണ്ണൂർ ∙ നഗരത്തിലും നഗരത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന റൂട്ടുകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കണ്ണൂർ ട്രാഫിക് പൊലീസ് കർശന നടപടികൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് മേലെചൊവ്വ ജംക്‌ഷനിൽനിന്ന് മട്ടന്നൂർ ഭാഗത്തേക്കുള്ള റോഡിൽ ജംക്‌ഷനിൽനിന്ന് 60 മീറ്റർ മാറി ട്രാഫിക് പൊലീസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുൻപിൽ ബസുകളെ നിർത്തിക്കാനുള്ള നടപടികൾ ഇന്നലെ രാവിലെ മുതൽ തുടങ്ങി.പൊലീസ് സംഘം മേലെ ചൊവ്വയിൽ ക്യാംപ് ചെയ്താണ് ഗതാഗതം നിയന്ത്രിക്കുന്നത്. റൂട്ടിലൂടെ ഓടുന്ന എല്ലാ ബസുകൾക്കും നിർദേശം നൽകിയതായി പൊലീസ് പറഞ്ഞു.സ്ഥലത്ത് ഏർപ്പെടുത്തിയ ഗതാഗതപരിഷ്കാരം അനുസരിക്കാത്ത പക്ഷം 1000 രൂപ ഫൈൻ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary:
To alleviate traffic bottlenecks, Kannur traffic police have established a new bus waiting area at Mele Chovva. Buses are now required to stop at this designated area before proceeding to the junction. A dedicated police team is enforcing compliance with a Rs. 1000 fine for violations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.