ADVERTISEMENT

മെഡിക്കൽ ക്യാംപ്
പിലാത്തറ ∙ ഗവ. ആയുർവേദ മെഡിക്കൽ കോളജ്, കുളപ്പുറം വായനശാല ഗ്രന്ഥാലയം, മഹിളാ അസോസിയേഷൻ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് 10ന് 9 മുതൽ കുളപ്പുറം വായനശാലയിൽ നടക്കും. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ ഉദ്ഘാടനം ചെയ്യും.

ഭാഗ്യക്കുറി: യൂണിഫോം വിതരണ പദ്ധതി
∙ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 29ന് വൈകിട്ട് 3ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും.

ഓഫിസ് മാനേജ്മെന്റ് ട്രെയ്നി പരിശീലനം
∙ പട്ടികവർഗ യുവതീയുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകാൻ ഓഫിസ് മാനേജ്മെന്റ് ട്രെയ്നികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ച് കോൾ ലെറ്റർ ലഭിച്ചവർക്ക് 10ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.15 വരെ പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പരീക്ഷ നടത്തും. ഫോൺ: 0497 2700357.

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പോസ്റ്റ്മാൻ  വഴി
∙ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) ജില്ലയിലെ എല്ലാ ബ്രാഞ്ച് ഓഫിസുകളിലൂടെ സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി വിതരണം ചെയ്യാൻ സൗകര്യം ഒരുക്കുന്നു. സർവീസ് ചാർജായി 70 രൂപ. വിശദാംശങ്ങൾ പോസ്റ്റ്മാനു നൽകി വിരലടയാളം രേഖപ്പെടുത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. പ്രമാൺ ഐഡി വഴി വെബ്‌സൈറ്റിൽനിന്ന് (https://jeevanpramaan.gov.in/ppouser/login) ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

റാങ്ക് പട്ടിക റദ്ദാക്കി
∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 421/2019) തസ്തികയിലേക്ക് 2021 ഒക്ടോബർ 4ന് നിലവിൽ വന്ന 347/2021/ഡിഒസി നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി പിഎസ് സി ജില്ലാ ഓഫിസർ അറിയിച്ചു.

ആർബിട്രേഷൻ കേസ് മാറ്റി
∙ ഇന്ന് വിചാരണയ്ക്കുവച്ച എല്ലാ ആർബിട്രേഷൻ (എൽഎ-എൻ.എച്ച്) കേസുകളും പതിനഞ്ചിലേക്ക് മാറ്റിയതായി ആർബിട്രേറ്റർ ആൻഡ് കലക്ടർ അറിയിച്ചു. ഫോൺ: 04972 700225

ഗീത പാരായണം 
കണ്ണൂർ∙ ചിന്മയ മിഷൻ സ്കൂൾ വിദ്യാർഥികൾക്കു 24നു രാവിലെ 9.30നു കണ്ണൂർ ചിന്മയ ബാലഭവനിൽ ഗീത പാരായണം മത്സരം നടത്തുന്നു. 
എൽകെജി മുതൽ പ്ലസ് ടു വരെയുള്ളവരാണ് പങ്കെടുക്കേണ്ടത്. ഭഗവദ്ഗീത 5ാം അധ്യായം കർമസന്യാസ യോഗത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തുക. ഫോൺ: 9496339600, 6238209011.

കൃഷി സഹായം
പിലാത്തറ ∙ ചെറുതാഴം കൃഷിഭവൻ പരിധിയിലുള്ള കർഷകർ തെങ്ങിന്റെ മണ്ട വൃത്തിയാക്കിയതിനുള്ള സഹായത്തിനു  നാളികേര കർഷകർ ആവശ്യമായ രേഖകൾ സഹിതം ഇന്ന്  കൃഷി ഭവനിൽ അപേക്ഷിക്കണം.

ഒഴിവ്
കോറോം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് 10.30ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com