ADVERTISEMENT

കണ്ണൂർ∙ കാൽടെക്സിനു സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഏച്ചൂർ സ്വദേശി ടി.പി.കൃഷ്ണൻ(50) എന്ന ചാക്ക് കൃഷ്ണനാണ് കോഴിക്കോട് നിന്ന് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 21നാണ് കേസിനാസ്പദമായ സംഭവം. ചേലേരി മുക്കിലെ ഫിറോസിനെയാണ് (43) കുത്തികൊല്ലാൻ ശ്രമിച്ചതെന്നാണ് കേസ്. കാൽടെക്സിന് സമീപത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ പിറ്റേന്ന് രാവിലെ എത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

English Summary:

A man known as "Chakku Krishnan" has been arrested in Kannur for the attempted murder of another man near Caltex. The victim had allegedly questioned Krishnan's presence with a woman the previous day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com