ഇതിന്റെ പേരും റോഡ് !; പൈസായി- മൂപ്പേരി റോഡ് അവഗണനയിൽ
Mail This Article
ഇരിക്കൂർ ∙ പൈസായി-മൂപ്പേരി റോഡ് പൂർണമായും ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2 കിലോമീറ്റർ വരുന്ന റോഡ് ഇരിക്കൂർ, പടിയൂർ പഞ്ചായത്തുകളുടെ കീഴിലാണ്.പൈസായി മുതൽ ഇരിക്കൂർ പഞ്ചായത്തിന് കീഴിൽ വരുന്ന 1.300 മീറ്ററിൽ 50 മീറ്റർ ഒഴികെ ബാക്കി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വിവിധ വർഷങ്ങളിൽ ടാറിങ് നടത്തിയിട്ടുണ്ട്.
പടിയൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന മൂപ്പേരി മൂല ഭാഗത്ത് 700 മീറ്ററിൽ 400 മീറ്റർ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും 300 മീറ്റർ മൺ റോഡായി തുടരുന്നു. ഇരു പഞ്ചായത്തുകളുടെയും കീഴിൽ വരുന്ന ടാറിങ് നടത്താത്ത ഭാഗം കയറ്റമായതിനാലും മഴവെള്ളം കുത്തിയൊഴുകി കൂറ്റൻ കുഴികൾ രൂപപ്പെട്ടതിനാലും നടന്നു പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഇവിടേക്ക് ഓട്ടോറിക്ഷകൾ ഉൾപ്പെടെ സർവീസ് നടത്താൻ മടിക്കുന്നതിനാൽ നാട്ടുകാർ വൻ ദുരിതത്തിലാണ്.