ഒരു വാഴയുടെ പിണ്ടിയിൽ നിന്ന് 2 വാഴക്കുല; വാഴത്തോട്ടത്തിലെ അപൂർവ കാഴ്ച
Mail This Article
×
ചെറുപുഴ∙ ഒരു വാഴയുടെ പിണ്ടിയിൽ നിന്നു 2 വാഴക്കുല. വാണിയംകുന്നിലെ പള്ളിപ്പറമ്പിൽ ജോജി ജോസഫിന്റെ വാഴത്തോട്ടത്തിലാണ് ഈ കാഴ്ച. 10 മാസം മുൻപാണു ജോജി ചെറുപുഴയിലെ ഒരു നഴ്സറിയിൽ നിന്നു വിവിധയിനം വാഴവിത്തുകൾ വാങ്ങി നട്ടത്. ഇതിൽ ഞാലിപ്പൂവൻ ഇനത്തിൽപെട്ട വാഴയുടെ പിണ്ടിയിൽ നിന്നാണു 2 കുലകൾ വന്നത്. ആദ്യത്തെ കുല മുകളിലോട്ടാണ്. ഈ കുലയ്ക്ക് കൂമ്പില്ല. കുറച്ചു മുകളിൽ നിന്നുമാണു രണ്ടാമത്തെ കുല ഉണ്ടായത്. ഈ കുല സാധാരണ പോലെ താഴോട്ടാണു കിടക്കുന്നത്. കൂടാതെ കുലയ്ക്ക് കൂമ്പുമുണ്ട്. ആദ്യത്തെ കുലയിൽ കായകളുടെ എണ്ണം കുറവാണെങ്കിലും വലുപ്പമുണ്ട്. രണ്ടാമത്തെ കുലയിൽ എണ്ണം കൂടുതലാണെങ്കിലും വലുപ്പം കുറവാണ്. വാഴയുടെ മുകൾഭാഗത്ത് ഇതുവരെയും കുലയുണ്ടായിട്ടില്ല. രണ്ടു വാഴ വിത്തുകൾ ഉണ്ടാകുകയും ചെയ്തു.
English Summary:
In a surprising turn of events, a banana plant owned by Joji Joseph in Cherupuzha, Kerala has produced two separate bunches. The Njalipoovan variety plant exhibits this unusual growth with one bunch growing upwards without a flower bud and the other hanging downwards with a bud. This rare phenomenon has attracted attention for its uniqueness and potential implications for banana cultivation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.