ADVERTISEMENT

പയ്യന്നൂർ ∙ പയ്യന്നൂർ കേന്ദ്രമായി മണ്ഡലത്തിൽ അനുവദിച്ച കരിയർ ഡവലപ്മെന്റ് സെന്ററിന് കണ്ടങ്കാളി വികസന സമിതി സൗജന്യമായി വിട്ടുനൽകുന്ന ഭൂമി റജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയതായി ടി.ഐ.മധുസൂദനൻ എംഎൽഎ അറിയിച്ചു. 2022 -23 വർഷമാണ് കരിയർ ഡവലപ്മെന്റ് സെന്റർ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകിയത്. ഉന്നത പഠനത്തിന് ആവശ്യമായ സഹായങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനാവശ്യമായ പരിശീലനങ്ങൾ ഉപരിപഠന അഭിരുചി മനസ്സിലാക്കാൻ സൈക്കോമെട്രിക് ടെസ്റ്റുകൾ, ഉപരി പഠന മേഖലയെ പരിചയപ്പെടുത്തൽ, നൂതന സാങ്കേതിക വിദ്യ വിദ്യാർഥികൾക്ക് എത്തിച്ചുകൊടുക്കൽ,വിവിധ തൊഴിൽ പരിശീലനങ്ങൾ, പിഎസ്‌സി, യുപിഎസ്‌സി, സിവിൽ സർവീസ് പരീക്ഷകൾക്ക് ആവശ്യമായ പരിശീലനങ്ങൾ തുടങ്ങിയവയാണ് സെന്ററിൽ പ്രധാനമായും ലഭിക്കുക. കരിയർ ഡവലപ്മെന്റ് സെന്റർ തുടങ്ങുന്നതിന് സർക്കാർ അനുമതിയായെങ്കിലും സ്വന്തമായി ഓഫിസ് കെട്ടിടം ഉണ്ടാക്കുന്നതിന് സ്ഥലസൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായത്. 

ആ ഘട്ടത്തിലാണ് കണ്ടങ്കാളി വികസന സമിതി അവരുടെ ഉടമസ്ഥതയിലുള്ള 12 സെന്റ് സ്ഥലം കരിയർ ഡവലപ്മെന്റ് സെന്ററിന് കെട്ടിടം നിർമിക്കാൻ വിട്ടുനൽകുന്നതിന് സന്നദ്ധത അറിയിക്കുകയും. തുടർ നടപടികൾക്ക് ശേഷം സ്ഥലം കൈമാറുന്നതിന് സർക്കാരിൽ നിന്ന് ഉത്തരവ് വന്നത്. എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കൈമാറുന്നതിനുള്ള നടപടികൾ അവലോകനം ചെയ്തു. കൗൺസിലർ എം.പ്രസാദ്, മുൻ നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, കണ്ടങ്കാളി വികസന സമിതി ഭാരവാഹികളായ എൻ.വി.സുനിൽ കുമാർ, സി.ഷിജിൽ, അംഗങ്ങളായ ടി.വി.നാരായണൻ, ടി.ബാലൻ, പി.പി.പ്രദീപൻ, എം.ഷാജിത്ത്, ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ രമേശൻ കുനിയിൽ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ മിഥുൻ ചന്ദ്രൻ, പയ്യന്നൂർ ബ്ലോക്ക് ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ ബൈജുനാഥൻ, മരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സുനോജ്, വില്ലേജ് ഓഫിസർ എം.പ്രദീപൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

English Summary:

Payyanur residents can soon benefit from a new Career Development Center established by the Kerala Government. The center, located on land donated by the Kandankali Vikasana Samithi, will offer diverse programs, including assistance with higher education applications, psychometric testing, vocational training, and coaching for competitive exams like PSC, UPSC, and Civil Services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com