ആനമതിൽ നിർമാണം വേഗത്തിലാക്കണം; ആറളം ഫാം ടിആർഡിഎം ഓഫിസിലേക്ക് ആദിവാസി ക്ഷേമ സമിതി മാർച്ച് നടത്തി
Mail This Article
ഇരിട്ടി∙ ആറളം ആനമതിൽ ഉടൻ പൂർത്തിയാക്കണമെന്നും ആദിവാസി പുനരധിവാസ മേഖലയിലുള്ള കാട്ടാനകളെ വനത്തിലേക്കു തുരത്തണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി (എകെഎസ്) നേതൃത്വത്തിൽ ആദിവാസി പുനരധിവാസ മിഷൻ (ടിആർഡിഎം) ഓഫിസിലേക്ക് മാർച്ച് നടത്തി.
ഓഫിസിന് മുന്നിൽ മാർച്ച് പൊലീസ് മാർച്ച് തടഞ്ഞു. ആനമതിൽ പണിക്ക് തടസ്സമായി നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്നും പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും കാട്ടാനകൾക്ക് ഒളിയിടം ഒരുക്കുന്ന കാടുകൾ ഉടൻ വെട്ടിമാറ്റണമെന്നും സമരത്തിൽ ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എകെഎസ് ഏരിയ പ്രസിഡന്റ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, വാർഡ് അംഗം മിനി ദിനേശൻ, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ.മോഹൻ, സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം കെ.കെ.ജനാർദനൻ, കെ.എ.ജോസ്, പി.കെ.ജനാർദനൻ, എകെഎസ് നേതാക്കളായ കോട്ടി കൃഷ്ണൻ, പി.രാമചന്ദ്രൻ, രശ്മി എന്നിവർ പ്രസംഗിച്ചു.