‘ടീച്ചറേ, ഞമ്മക്ക് ഒരു റാപ്പ് പാടിയാലോ’; ഡെസ്ക്കിൽ താളം പിടിച്ച് മന്ത്രിയെ ഞെട്ടിച്ച യാസീൻ
Mail This Article
×
‘ടീച്ചറേ, ഞമ്മക്ക് ഒരു റാപ്പ് പാടിയാലോ’ എന്ന് മുഹമ്മദ് യാസീൻ ചോദിച്ചപ്പോൾ ശരിയെന്നു പറഞ്ഞ് മെരുവമ്പായി മാപ്പിള യുപി സ്കൂളിലെ അധ്യാപിക ദൃശ്യ ഒപ്പംകൂടി. അങ്ങനെ ആറാം ക്ലാസിലെ യാസീനും സിനോജും താളമിട്ടു പാടി. ദൃശ്യ അതു മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇപ്പോൾ ആയിരക്കണക്കിനാളുകളാണ് ഈ ഗാനം കേട്ടു താളം പിടിക്കുന്നത്.
സ്കൂളിലെ സർഗവേളയിലാണ് ദൃശ്യയും കുട്ടികളും പാട്ടുമായെത്തിയത്. ഈ സമയത്തു പാട്ടുപാടാനും നൃത്തം ചെയ്യാനും കുട്ടികൾ മുന്നോട്ടുവന്നു. അങ്ങനെയാണ് ഈ പാട്ടും പിറന്നത്. വിദ്യാഭ്യാസമന്ത്രി തന്നെ തന്റെ ഫെയ്സ്ബുക് പേജിൽ കുറിപ്പോടു കൂടി വിഡിയോ പോസ്റ്റ് ചെയ്തു. മെരുവമ്പായി മാപ്പിള യുപി സ്കൂൾ നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിലാണ് ഈ സന്തോഷമെന്ന് അധ്യാപകർ പറഞ്ഞു.
English Summary:
When sixth-graders Yasin and Sinoj sang rhythmically during creative hour at Meruvambai Mappila UP School, their teacher Drishya saw an opportunity. She recorded their song and shared it on social media, where it quickly went viral, garnering thousands of views and even catching the attention of the Education Minister.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.