ADVERTISEMENT

കണ്ണൂർ സർവകലാശാല
ഹാൾടിക്കറ്റ്
∙കണ്ണൂർ, എംജി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്‌സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), കെമിസ്ട്രി  (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) എന്നിവയുടെ നാലാം സെമസ്റ്റർ പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ  വെബ്‌സൈറ്റിൽ.

ടൈം ടേബിൾ
∙അഫിലിയേറ്റഡ് കോളജുകളിലെ,  25ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ്‌വൈയുജിപി  പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ
∙മൂന്നാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ഡിഗ്രി പ്രായോഗിക പരീക്ഷകൾ 18 മുതൽ 21 വരെയു അതത് കോളജുകളിൽ  നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

പൂമരം ചിത്രോത്സവം 17ന് 
കണ്ണൂർ ∙ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏഴാമത് പൂമരം ചിത്രോത്സവം 17ന് പയ്യാമ്പലം ഉർസുലൈൻ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9 ന് ചിത്രകാരൻ കെ.കെ.സനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കെജി വിഭാഗം മുതൽ പൊതുവിഭാഗം വരെയാണ് മത്സരം. ഇഷ്ടമുള്ള വിഷയം, ഇഷ്ടമുള്ള മാധ്യമം ഉപയോഗിച്ച് ഇഷ്ടമുള്ള സമയമെടുത്ത് വരയ്ക്കാമെന്നതാണ് പൂമരം ചിത്രോത്സവത്തിന്റെ പ്രത്യേകത. വാട്സാപ് 80752 57574

പെയിന്റിങ്, ക്വിസ് മത്സരം
കണ്ണൂർ ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ് എന്നിവ ലോക മണ്ണ് ദിനാഘോഷത്തിന്റെ (ഡിസംബർ 5) മുന്നോടിയായി കണ്ണൂർ ജില്ലയിലെ യു പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വാട്ടർ കളർ പെയിന്റിങ് മത്സരവും ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് മാത്രമായി 'മണ്ണ് പരിസ്ഥിതി' വിഷയത്തിൽ ക്വിസ് മത്സരവും നടത്തുന്നു. 23ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ മിനി ഹാൾ, വിഡിയോ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്തും. 21ന് വൈകിട്ട് അഞ്ചിനകം റജിസ്റ്റർ ചെയ്യണം. ഇമെയിൽ adsskannur@gmail.com, 04972712818, 8078274518.

ഗെസ്റ്റ്  ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ ഗവ.ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ ടെക്നീഷ്യൻ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എൻജിനീയറങ്ങിൽ ഡിഗ്രിയോ ഡിപ്ലോമയോ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻഎസിയും 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19 ന് ഉച്ചയ്ക്ക് 2.30 ന് കൂടിക്കാഴ്ചയ്ക്ക് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. 04972835183.

ക്ഷേമനിധി അംഗത്വം ‌പുതുക്കാം
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധിയിൽ അംഗത്വമെടുത്തിട്ടുള്ളതും റദ്ദായതുമായ കണ്ണൂർ ജില്ലയിലെ ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കാൻ അവസരം. അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് നവംബർ 15 മുതൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ നേരിട്ടെത്തി നിബന്ധനകൾക്കു വിധേയമായി പിഴ സഹിതം അടച്ച് അംഗത്വം പുതുക്കാം. പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ ഡിസംബർ 15നകം ഹാജരാക്കണം. 0497 2701081.

ഫുഡ് സ്റ്റൈലിങ് ഫൊട്ടോഗ്രഫി കോഴ്സ്
കേന്ദ്ര നൈപുണ്യ വികസന വകുപ്പിനു കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ ഫുഡ് സ്റ്റൈലിങ് ഫൊട്ടോഗ്രഫി ഹ്രസ്വകാല സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. പ്രായപരിധി 45 വയസ്സ്. ഫോൺ: 7907413206, 8547731530

വനിതാ കമ്മിഷൻ മെഗാ അദാലത്ത്
കേരള വനിതാ കമ്മിഷൻ 18 ന് രാവിലെ 10 മുതൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ മെഗാ അദാലത്ത് നടത്തും.

ലൈഫ് സർട്ടിഫിക്കറ്റ്
മലബാർ ദേവസ്വം ബോർഡ്, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫിസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് മുഖേന പെൻഷൻ/കുടുംബപെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട്, ആധാർ, മേൽ വിലാസം, ടെലിഫോൺ നമ്പർ എന്നിവ വ്യക്തമാക്കിയുള്ള ലൈഫ് സർട്ടിഫിക്കറ്റ് 20 നകം ലഭ്യമാക്കണം.  വില്ലേജ് ഓഫിസർ/ ഗസറ്റഡ് ഓഫിസർ/ ബാങ്ക് മാനേജർ/ ക്ഷേമനിധി ബോർഡ് മെംബർ ഒപ്പിട്ടതാവണം ലൈഫ് സർട്ടിഫിക്കറ്റ്. വിലാസം: സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫിസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി ഒ, കോഴിക്കോട് -673006. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബ പെൻഷൻകാർ, പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കണം. 0495 2360720

അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന പ്രഫഷനൻ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സുകളിലേക്ക് എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 8301098705

ഗതാഗതം നിരോധിച്ചു
മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിങ് നടത്തേണ്ടതിനാൽ ഇതുവഴി 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേലെ ചമ്പാട്-പൊന്ന്യം പാലം വഴിയും കതിരൂർ-കൂത്തുപറമ്പ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൊന്ന്യം പാലം-മേലെ ചമ്പാട് റോഡിലൂടെയും കടന്നു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് തലശ്ശേരി ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

റജിസ്‌ട്രേഷൻ ഉണ്ടാകില്ല
കണ്ണൂർ ജില്ലാ ട്രഷറിയൽ 27ന് എൻപിഎസ് റജിസ്ട്രേഷൻ നടപടികൾ (നാഷനൽ പെൻഷൻ സ്‌കീം) ഉണ്ടാകില്ലെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു.

അധ്യാപക ഒഴിവ്

കണ്ണൂർ ഗവ.ആയുർവേദ കോളജിലെ സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ സംസ്കൃത (ന്യായം) അധ്യാപക തസ്തികയിലേക്ക് അസി. പ്രഫസറായി നിയമനം നടത്തും. 22ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ഇന്റർവ്യൂ. ഫോൺ: 0497 2800167

ഷോർട്ട് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു
കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് 2024 ജൂൺ 20ന്  നടന്ന ഒഎംആർ പരീക്ഷയിൽ (കാറ്റഗറി നം. 304/2023) യോഗ്യത നേടിയവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ശുദ്ധജല കണക്‌ഷൻ
കണ്ണൂർ ∙ കോർപറേഷനിലെ കണ്ണൂർ ഓൾഡ് മുനിസിപ്പൽ ഏരിയ, പള്ളിക്കുന്ന് സോൺ, പുഴാതി സോൺ എന്നീ പ്രദേശങ്ങളിൽ അമൃത് പദ്ധതിയിൽപെടുത്തി ഗാർഹിക ശുദ്ധജല കണക്‌ഷനുകൾ ആവശ്യമുള്ളവർ ഉടൻ താണ കേരള വാട്ടർ അതോറിറ്റി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04972707080

പരിശീലന പരിപാടി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (കെഐഇഡി) 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 19 മുതൽ 23 വരെ കളമശേരി ക്യാംപസിലാണ് പരിശീലനം. ഫോൺ: 0484 2532890, 04842550322, 9188922785.

ഹിയറിങ് 21ന്
ഇരിട്ടി തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രൈബ്യൂണലിൽ ഒക്ടോബർ 5ന് നടത്താൻ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയക്കേസുകളുടെ ഹിയറിങ് നവംബർ 21ന് നടക്കുമെന്ന് ഡപ്യൂട്ടി കലക്ടർ (ഡിഎം) കണ്ണൂർ അറിയിച്ചു.

ഫെൻസിങ്: ലോഗോ ക്ഷണിച്ചു
2024 ഡിസംബർ 31 മുതൽ 2025 ജനുവരി 3 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ഫെൻസിങ് ചാംപ്യൻഷിപ്പിന് ലോഗോ ക്ഷണിച്ചു. നവംബർ 21ന് മുൻപായി മെയിൽ (vppavithranmaster@gmail.com) അയയ്ക്കണം. 

ഉപന്യാസ, ചിത്രരചനാ മത്സരം
വൈദ്യുതി സുരക്ഷ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ജില്ലാതല ഉപന്യാസ, ചിത്ര രചനാമത്സരങ്ങൾ 24ന് രാവിലെ 9.30 മുതൽ കണ്ണൂർ ഗവ. വിഎച്ച്എസ്എസിൽ (സ്‌പോർട്സ്) നടത്തും. 04972 999201.

പാലിയേറ്റീവ് നഴ്സ് നിയമനം 
തലശ്ശേരി∙ നഗരസഭയുടെ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ഹോം കെയർ പദ്ധതിയിൽ കിടപ്പിലായ രോഗികൾക്ക് ആരോഗ്യ പരിചരണം നടത്തുന്നതിനു പാലിയേറ്റീവ് നഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എഎൻഎം/ ജിഎൻഎം/ ബിഎസ്‍സി നഴ്സിങ്,  ബിസിസിപിഎഎൻ‌‌‌ /സിസിസിപിഎഎൻ. അഭിമുഖം 18ന് 2 മണിക്കു ജനറൽ ആശുപത്രി ഓഫിസിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com