മൊബൈൽ ആപ്ലിക്കേഷൻ വഴി റേഷൻ കാർഡ് മസ്റ്ററിങ്
Mail This Article
തളിപ്പറമ്പ്∙ എഎവൈ മുൻഗണന കാർഡുകളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്കായി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ പൊതുവിതരണ വകുപ്പിന്റെ ഫെയ്സ് ആപ്പ് വഴി മസ്റ്ററിങ് നടത്തും. മുൻഗണന കാർഡിലെ അംഗങ്ങൾ ആധാർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
മസ്റ്ററിങ് ക്യാംപ്; തീയതി, സ്ഥലം, സമയം എന്ന ക്രമത്തിൽ
18ന് പട്ടുവം പഞ്ചായത്ത് ഹാൾ– രാവിലെ 10 മുതൽ 12 വരെ, 19ന് കുറുമാത്തൂർ പഞ്ചായത്ത് ഹാൾ– 10 മുതൽ 12 വരെ, തുടർന്ന് തളിപ്പറമ്പ്, അന്തൂർ നഗരസഭാ ഹാൾ– ഉച്ച കഴിഞ്ഞ് 2 മുതൽ 4 വരെ, 20ന് പരിയാരം പഞ്ചായത്ത് ഹാൾ 10 മുതൽ 12 വരെ, ചപ്പാരപ്പടവ് പഞ്ചായത്ത് ഹാൾ 2 മുതൽ 4 വരെ, 21 ന് മയ്യിൽ പഞ്ചായത്ത് അങ്കണം– 10 മുതൽ 12 വരെ, കൊളച്ചേരി പഞ്ചായത്ത് അങ്കണം– 2 മുതൽ 4 വരെ. 25ന് ആലക്കോട് പഞ്ചായത്ത് ഹാൾ 10 മുതൽ 4 വരെ, 25ന് ശ്രീകണ്ഠപുരം നഗരസഭ ഹാൾ– 10 മുതൽ ഒരു മണി വരെ, മലപ്പട്ടം സെൻട്രൽ ഇഎംഎസ് വായനശാല– ഒന്ന് മുതൽ 3 വരെ, 26ന് ഉദയഗിരി പഞ്ചായത്ത് ഹാൾ– 10 മുതൽ 4 വരെ, നടുവിൽ പഞ്ചായത്ത് ഹാൾ– 10 മുതൽ ഒരു മണി വരെ, എരുവേശി പഞ്ചായത്ത് ഹാൾ– 11 മുതൽ ഒരു മണിവരെ, 27 ന് ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫിസിന് സമീപം നൂറിയ മദ്രസ ഒരു മണി മുതൽ 4 വരെ, കുറ്റ്യാട്ടൂർ പഞ്ചായത്ത് സാംസ്കാരിക നിലയം– 11 മുതൽ ഒരു മണി വരെ, ചെങ്ങളായി ടൗൺ റേഷൻ കടക്ക് സമീപം – 10 മുതൽ ഒരു മണിവരെയും മൊബൈൽ ആപ്പ് വഴി മസ്റ്ററിങ് നടത്തും. റേഷൻ കാർഡ്, ആധാർ കാർഡ്, കാർഡ് ലിങ്ക് ചെയ്ത ഫോൺ എന്നിവ കൊണ്ടു വരണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.