ADVERTISEMENT

ഇരിട്ടി∙ ടൗണിലെ നിത്യസഹായ മാതാ ഫൊറോനാ പള്ളിയിലെ നേർച്ചപ്പെട്ടികളിൽ നിന്നും പണം കവർന്ന കേസിലെ പ്രതി വയനാട് മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി റോമിയോ ബേബിയെ പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണു ഇരിട്ടി എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.

പള്ളി മതിലിനോട് ചേർന്നുള്ള ഇടവഴിയിലൂടെ കയറി മതിൽ ചാടിക്കടന്നാണു മോഷണം നടത്തിയതെന്നും നേർച്ചപ്പെട്ടികൾ പുറത്തു കൊണ്ടുപോയി തുറന്ന് പണം എടുത്തശേഷം ഇതേ സ്ഥലത്തു കൊണ്ടുവയ്ക്കുകയായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ടോർച്ച് ഇവിടെ വലിച്ചെറിഞ്ഞെന്നു പറഞ്ഞെങ്കിലും കണ്ടെടുക്കാനായില്ല. കഴിഞ്ഞ 31ന് രാത്രിയാണ് നിത്യസഹായ മാതാ പള്ളിയിൽ പൂട്ട് തകർത്ത് മൂന്ന് നേർച്ചപ്പെട്ടികളിലെയും പണം കവർന്നത്. പ്രതിയെ 8 ദിവസത്തിനകം ഇരിട്ടി എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.

English Summary:

Romeo Baby, arrested for stealing from donation boxes at Nithya Sahaya Matha Church in Iritty, Kerala, was brought back to the church for evidence collection. He confessed to entering through a narrow passage and breaking open the boxes. Police are continuing their investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com