റോഡരികിൽ തള്ളിയ മാലിന്യം നീക്കിയില്ല
Mail This Article
×
അങ്ങാടിക്കടവ്∙ ചരൾ–വാണിയപ്പാറ റോഡരികിൽ തള്ളിയ ചാക്കുകണക്കിനു മാലിന്യം ദിവസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല. ചാക്കുകളിൽ കെട്ടി വാഹനത്തിൽ എത്തിച്ചാണ് മാലിന്യം തള്ളിയതെന്നു സംശയിക്കുന്നു. ഇരുപതോളം പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് തള്ളിയ മാലിന്യത്തിൽ നിന്നു ദുർഗന്ധവും വമിക്കാൻ തുടങ്ങി. തെരുവുനായ്ക്കളും കാക്കകളും കൊത്തിവലിക്കുകയും ചെയ്യുന്നു.
മാലിന്യത്തോടൊപ്പം ഉള്ള കടലാസുകളും കവറുകളും പരിശോധിച്ച് ലഭ്യമാവുന്ന തെളിവുകൾ ശേഖരിച്ചാണ് ഉടമസ്ഥരെ കണ്ടെത്താറുള്ളത്. മാലിന്യം നീക്കം ചെയ്യുന്നതിനോ മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിനോ അധികൃതർ തയാറായിട്ടില്ല. സ്ഥിരം മാലിന്യം തള്ളൽ കേന്ദ്രമായിരുന്ന ഇവിടെ പ്രദേശവാസികൾ ഇടപെട്ടതോടെ ഏറക്കാലമായി മാലിന്യം തള്ളൽ നിലച്ചിരുന്നു.
English Summary:
Uncollected garbage bags dumped on the roadside in Charal-Vaniyappara, Angadikadavupose a serious health and environmental hazard. The incident highlights the urgent need for improved waste management solutions in the area.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.