ADVERTISEMENT

മട്ടന്നൂർ∙ ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സെക്ടറിൽ നിരക്ക് ഇരട്ടിയും രണ്ടിരട്ടിയുമായി. കണ്ണൂർ–ഡൽഹി റൂട്ടിലും ക്രിസ്മസ് അവധി സമയത്ത് നിരക്ക് ഇരട്ടിയായി. സാധാരണ 5,300 രൂപ മുതലാണ് കണ്ണൂർ–ഡൽഹി സെക്ടറിലെ ടിക്കറ്റ് നിരക്ക്.  എന്നാൽ ഡിസംബർ 21 മുതൽ 27 വരെ നിരക്ക് ഇരട്ടിയോളം വരും.

ഇന്നലെ വൈകിട്ട് ബുക്ക് ചെയ്യുമ്പോൾ 24ന് 10,045 രൂപ മുതലാണ് നിരക്ക്. ഇതേ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്ക് വരാനും 10,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. സാധാരണ കണ്ണൂർ –ഹൈദരാബാദ് റൂട്ടിൽ 4300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 22ന് 7350, 29ന് 7590 രൂപ മുതലാണ് നിരക്ക്. ഇതേ ദിവസങ്ങളിൽ ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്കും സമാന രീതിയിലാണ് നിരക്ക്. 3920 രൂപയാണ് ബെംഗളൂരു–കണ്ണൂർ റൂട്ടിൽ സാധാരണ കുറഞ്ഞ നിരക്ക്. എന്നാൽ ഡിസംബർ 28ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലെത്താൻ 8230 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 

English Summary:

Planning to fly from Kannur International Airport during the Christmas and New Year holidays? Be prepared for a sharp rise in airfares. Domestic flight ticket prices have skyrocketed, with some routes seeing fares double or even triple compared to normal rates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com