ADVERTISEMENT

പ്രഫഷനൽ സ്‌കിൽ പരിശീലനം 
∙പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ ഇൻജക്‌ഷൻ മൗൾഡിങ്, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസിങ് കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. പട്ടികവർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 9495999667, 807513644

കെൽട്രോൺ സ്പോട് അഡ്മിഷൻ
∙കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ പിജിഡിസിഎ (യോഗ്യത: ഡിഗ്രി), വിവിധ അനിമേഷൻ (യോഗ്യത: എസ്എസ്എൽസി), പ്രോഗ്രാമിങ് (യോഗ്യത: പ്ലസ് ടു) കോഴ്സുകളിലെ സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 04602205474, 0460 2954252

വിരമിച്ചവർക്ക് നിയമനം
∙ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിർവഹണത്തിനും ആസ്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുമുള്ള ക്വാളിറ്റി മോണിറ്ററിങ് സെല്ലിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് എംപാനൽ ചെയ്യുന്നത്. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, മരാമത്ത്, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളിൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ / അഗ്രികൾചറൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനീയറിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ച 65 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 26ന് വൈകിട്ട് മൂന്നിനകം കണ്ണൂർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്ററുടെ സിവിൽ സ്റ്റേഷനിലുള്ള ഓഫിസിൽ നേരിട്ടോ, തപാൽ വഴിയോ, ഇമെയിൽ (mgnregskannur@gmail.com) മുഖേനയോ ലഭിക്കണം. ഫോൺ; 04972767488.

ഫാർമസിസ്റ്റ് ഗ്രേഡ് II അഭിമുഖം
∙ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 713/2022) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ജൂലൈ 4ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ 21, 22 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ കോഴിക്കോട് ജില്ലാ ഓഫിസിൽ നടത്തും. ഫോൺ; 0497 2700482

കതിരൂർ റോഡിൽ ഗതാഗത നിയന്ത്രണം
∙കാപ്പുമ്മൽ കതിരൂർ റോഡിൽ ബിസി ഓവർലേ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം 20 മുതൽ 22 വരെ പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ തലശ്ശേരി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കായലോടിൽ നിന്നു കതിരൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പൊട്ടൻപാറ-പൂള ബസാർ- അഞ്ചാം മൈൽ വഴിയോ കാപ്പുമ്മൽ-തൊട്ടുമ്മൽ വഴിയോ പോകണം.

ലൈബ്രറികൾക്ക് കംപ്യൂട്ടറും പുസ്തകക്കിറ്റും നൽകും
കണ്ണൂർ ∙ പീപ്പിൾസ് മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 50 ലൈബ്രറികൾക്ക് കംപ്യൂട്ടറും പുസ്തകക്കിറ്റും നൽകും. കണ്ണൂരിൽ നടന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കെടുത്ത ലൈബ്രറികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് അർഹത. അപേക്ഷ നൽകാൻ: 94425 49618.

യുവ ഉത്സവ് 22ന്; മത്സരങ്ങളിൽ പങ്കെടുക്കാം
∙മൈ ഭാരത്, നെഹ്റു യുവകേന്ദ്ര കണ്ണൂർ എന്നിവ തോട്ടട എസ്എൻ കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുവ ഉത്സവ്' ജില്ലാതല പരിപാടി 22ന് തോട്ടട എസ്എൻ കോളജിൽ നടത്തും. 15നും 29നുമിടയിൽ പ്രായമുള്ള ജില്ലക്കാരായ യുവതി യുവാക്കൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പ്രസംഗം, കവിതാ രചന (മലയാളം), പെയ്ന്റിങ് (വാട്ടർ കളർ), മൊബൈൽ ഫൊട്ടോഗ്രഫി, നാടോടിനൃത്തം (ഗ്രൂപ്പ്), സയൻസ് മേള (വ്യക്തി ഗതം, ഗ്രൂപ്പ്) എന്നിവയാണ് മത്സരയിനങ്ങൾ.  http://forms.gle/Qsuqqm7Tejh8P7zf8 ലിങ്കിൽ അപേക്ഷാ ഫോറം പൂരിപ്പിക്കണം.

ഇംഗ്ലിഷ് ട്രെയ്നിങ്
∙അസാപ് കേരളയുടെ ബേസിക് പ്രോഫിഷ്യൻസി ഇൻ ഇംഗ്ലിഷ് ട്രെയ്നിങ്ങിന് പാലയാട് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ അവസരം. ഇംഗ്ലിഷ് ഭാഷാ സംസാരം, വായന, എഴുത്ത് മെച്ചപ്പെടുത്താൻ ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ ലഭ്യമാണ്. പരിശീലകർക്ക് https://csp.asapkerala.gov.in/courses/basic-proficiency-course-in-english ൽ പ്രവേശനം നേടാം. ഫോൺ: 9495999712, 7025347324,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com