ADVERTISEMENT

ഉരുവച്ചാൽ ∙ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മട്ടന്നൂർ പരിയാരം സ്വദേശി രഹനാസിന് കണ്ണീരോടെ നാട് വിട ചൊല്ലി.  വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിൽ ആഴ്ത്തിയാണ് രഹനാസ് വേർപിരിഞ്ഞത്. വെള്ളിയാഴ്ചയാണ്  ഖത്തറിൽ വാഹനാപകടത്തിൽ രഹനാസ് മരണപ്പെട്ടത്. എംബസിയുടെ നിയമനടപടികൾ  പൂർത്തീകരിച്ച് വിമാനത്താവളത്തിൽ എത്തിയതിനു ശേഷം ഇന്നലെ രാവിലെ 6 30 ഓടെ പരിയാരം വീട്ടിൽ ബന്ധുക്കളെ ഭൗതികശരീരം കാണിച്ച് പരിയാരം ഇൽഫത്തുൽ ഇസ്ലാം മദ്രസയിൽ പൊതുദർശനത്തിനു  വച്ചതിനുശേഷം എട്ടുമണിയോടെ കബറടക്കി. സണ്ണി ജോസഫ് എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, എം പി മുഹമ്മദലി, അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, രാജീവൻ എളയാവൂർ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, ഇ പി ഷംസുദ്ദീൻ, പി കെ കുട്ട്യാലി, ഒമ്പാൻ ഹംസ എന്നിവർ വീട്ടിലെത്തി അനുശോചിച്ചു

English Summary:

Rehanas, a native of Mattannur Pariyaram, tragically passed away in a car accident in Qatar. His body was flown back to his hometown, where a large gathering paid their respects before his burial. Local leaders and politicians, including Sunny Joseph MLA, offered their condolences to the grieving family.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com