ADVERTISEMENT

ചെറുപുഴ ∙ രാജഗിരി നഗറിൽ സ്ഥാപിച്ച വൈദ്യുതവേലി കർണാടക വനത്തിൽനിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയു ചെയ്തു. രാജഗിരി നഗറിലെ തറയിൽ തോമസ്, തറയിൽ ഷാജി എന്നിവരുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയവ കാട്ടാനകൾ നശിപ്പിച്ചു. കേരള-കർണാടക അതിർത്തിയിൽ ചെറുപുഴ പഞ്ചായത്ത് സ്ഥാപിച്ച വൈദ്യുത വേലിയാണു കാട്ടാനകൾ തകർത്തത്. ഞായറാഴ്ച രാത്രി 10ന് ആണു സംഭവം.

തറയിൽ തോമസിന്റെ കമുകുകൾ കാട്ടാനകൾ നശിപ്പിച്ചനിലയിൽ.
തറയിൽ തോമസിന്റെ കമുകുകൾ കാട്ടാനകൾ നശിപ്പിച്ചനിലയിൽ.

രാജഗിരി നഗറിനു സമീപം നേരത്തേ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിക്കുകയും പ്രദേശത്തെ കൃഷികൾ നശിപ്പിക്കുകയും ചെയ്തിരുന്നു.  ഇതോടെയാണു പഞ്ചായത്ത് അതിർത്തിയിൽ വൈദ്യുതവേലി സ്ഥാപിച്ചത്. ഈ വേലിയാണു കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടം തകർത്തത്.  ഇതോടെ ഇനി ഏതുസമയത്തും കാട്ടാനകൾക്ക് ജനവാസകേന്ദ്രത്തിൽ എത്താനാകും. വേലി തകർന്നതോടെ തേജസ്വിനിപ്പുഴ കടന്നാൽ കാട്ടാനകൾക്ക് ജനവാസ കേന്ദ്രത്തിൽ ഏളുപ്പത്തിൽ എത്താനാകും.

രാജഗിരി നഗറിൽ കാട്ടാനകൾ നശിപ്പിച്ച, തറയിൽ ഷാജിയുടെ തെങ്ങ്.
രാജഗിരി നഗറിൽ കാട്ടാനകൾ നശിപ്പിച്ച, തറയിൽ ഷാജിയുടെ തെങ്ങ്.

യുവാവിനെ ആക്രമിച്ചു കൊല്ലപ്പെടുത്തിയത് പുഴ കടന്നുവന്ന കാട്ടാനയാണ്.  രണ്ടു  ദിവസമായി മലയോരത്ത് കനത്ത മഴയാണു പെയ്യുന്നത്. ഇതാണു കാട്ടാനകൾ കൃഷിയിടത്തിൽ എത്താൻ കാരണമെന്നു പറയുന്നു. അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതവേലി കാട്ടാനക്കൂട്ടം തകർത്തത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. വൈദ്യുതവേലി പുന:സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

A herd of wild elephants crossing from Karnataka into Kerala caused significant damage to crops and infrastructure in Rajagiri Nagar. The incident has heightened fears among residents, particularly after a recent fatal elephant attack in the area. The elephants breached an electric fence installed to mitigate such conflicts, highlighting the need for urgent action to protect both people and wildlife.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com