കണ്ണൂർ ജില്ലയിൽ ഇന്ന് (20-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
കണ്ണൂർ സർവകലാശാലാ വാർത്തകൾ
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷാ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 30ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
പ്രായോഗിക പരീക്ഷ
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (ഒക്ടോബർ 2024) പ്രായോഗിക പരീക്ഷകൾ 25, 26 തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (ഒക്ടോബർ 2024) പ്രായോഗിക പരീക്ഷകൾ അതേ തീയതികളിൽ 1.30 മുതൽ 4.30 വരെയും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്തും. ഒന്നാം സെമസ്റ്റർ ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് (സപ്ലിമെന്ററി), നവംബർ 2024 പ്രായോഗിക പരീക്ഷ 21ന് തോട്ടട കോളജ് ഫോ൪ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ നടത്തും.
ചിത്രകലാ ക്യാംപും ചിത്രപ്രദർശനവും മണത്തണ കോട്ടക്കുന്നിൽ
പേരാവൂർ∙ ചിത്ര, ശില്പ,കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ഒത്തുചേരൽ വേദിയായ ലാ ആർട്ട് ഫെസ്റ്റ് ചിത്രകലാ ക്യാംപും ചിത്രപ്രദർശനവും മണത്തണ കോട്ടക്കുന്നിൽ സംഘടിപ്പിക്കുമെന്ന് ആർട്ടിസ്റ്റ് ജയിൻ, സിഎംജെ മണത്തണ, എം.സുനിൽകുമാർ, തോമസ് കളപ്പുര, ജോസ് ജോസഫ്, എം.വി.മാത്യു അറിയിച്ചു. ചിത്രകാരൻ ജോയ് ചാക്കോയുടെ 50 വർഷത്തെ കലാജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രപ്രദർശനവും ഇരുപതോളം മുഖ്യധാരാ ആർട്ടിസ്റ്റുമാരുടെ ചിത്രകലാ ക്യാംപും ജനുവരി നാല് ,അഞ്ച് തീയതികളിൽ നടത്തും. 1989-ലെ ലളിതകലാ അക്കാദമി അവാർഡ് ജേതാവായ ജോയ് ചാക്കോ 50 വർഷത്തിലേറെയായി തുടരുന്ന കലാജീവിതത്തെ ആദരിക്കാനാണ് സുഹൃത്തുക്കൾ ചിത്രപ്രദർശനം ഒരുക്കുന്നത്. വരും വർഷങ്ങളിൽ എല്ലാ കലാ മേഖലകളിൽ നിന്നുമുള്ള പ്രവർത്തകർക്ക് ലാ ഫെസ്റ്റിൽ അവസരങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.
‘രാഘവീയം’ ഗാനാലാപന മത്സരം
തലശ്ശേരി ∙ സദസ്, സ്പോർട്ടിങ് അറീന ലൈബ്രറിയുടെ സഹകരണത്തോടെ കെ. രാഘവൻ മാസ്റ്ററുടെ ഗാനങ്ങളുടെ ആലാപന മൽസരം രാഘവീയം ഡിസംബർ ഒന്നിന് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കും. രാവിലെ 10ന് പിന്നണി ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്യും. 18 വയസുവരെയുള്ളവർക്കും 18ന് മുകളിലുള്ളവർക്കും പ്രത്യേകം മൽത്സരമുണ്ട്. രണ്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് കെ.പി. സജിത്ത് കുമാർ, ടി.കെ. രാജീവ് സ്മാരക സ്വർണ്ണ മെഡൽ സമ്മാനിക്കും. പങ്കെടുക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം. 8089141212, 9447045649
ജില്ലാതല കൈകൊട്ടിക്കളി മത്സരം
പാട്യം ∙ ഉപാസന കലാസമിതിയുടെ 42ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ തല കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 1ന് രാത്രി 7ന് കൂറ്റേരിപൊയിലിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ.സുമിത നായർ ഉദ്ഘാടനം ചെയ്യും. 3001, 2001, 1001 രൂപയും ട്രോഫികളുമാണ് ഒന്നു മുതൽ മൂന്നു വരെ സമ്മാനങ്ങളായി നൽകുക. ഒരു ടീമിൽ എട്ടിൽ കുറയാത്ത അംഗങ്ങളും പരമാവധി 10 മിനിറ്റുമാണ് സമയം. 9961031175.
വോളിബോൾ ചാംപ്യൻഷിപ്
പാടിയോട്ടുചാൽ ∙ കണ്ണൂർ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി, പട്ടുവം സാംസ്കാരിക വേദി എന്നിവ സംഘടിപ്പിക്കുന്ന പെരിങ്ങോം സോണൽ വോളിബോൾ ചാംപ്യൻഷിപ് 23, 24 തീയതികളിൽ പട്ടുവം സാംസ്കാരിക വേദി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.സമാപന സമ്മേളനം 24ന് സി.സത്യപാലൻ ഉദ്ഘാടനം ചെയ്യും.
അധ്യാപകർ
ചെറുപുഴ ∙ പുളിങ്ങോം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവ്. അഭിമുഖം 25ന് രാവിലെ 11ന്.
അഭിമുഖം നാളെ
കണിയഞ്ചാൽ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട് അഭിമുഖം നാളെ 10ന് സ്കൂൾ ഓഫിസിൽ.
ശുദ്ധജല വിതരണം മുടങ്ങും
മാഹി ∙ കേരള വാട്ടർ അതോറിറ്റി മട്ടന്നൂർ - മരുതായി റോഡിൽ പൈപ്പ് ലൈൻ മാറ്റുന്ന ജോലി നടത്തുന്നതിനാൽ 21, 22, 23 തീയതികളിൽ മാഹി മേഖലയിൽ ശുദ്ധജല വിതരണം മുടങ്ങും. ആവശ്യമായ കുടിവെള്ളം ശേഖരിച്ച് മുൻകരുതലെടുടുക്കണമെന്ന് മാഹി പൊതുമരാമത്ത് വകുപ്പ് ജല വിതരണ വിഭാഗം അസി. എൻജിനീയർ അറിയിച്ചു. വിവരങ്ങൾക്ക്: 0490 2332542, 2333200. 9446102619.
വൈദ്യുതി മുടക്കം
ചാലോട്∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കൂരാരി, ആയിപ്പുഴ ടവർ, ആയിപ്പുഴ മരമില്ല്, ആയിപ്പുഴ ജംക്‌ഷൻ, കുഞ്ഞാലിപ്പള്ളി, പാലമുക്ക്, പാണലാട്, തുമ്പോൽ, കാളാമ്പാറ, കാളാമ്പാറ പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 5 വരെ.