ADVERTISEMENT

ചെറുപുഴ∙ റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് 2 വിദ്യാർഥിനികൾക്ക് പരുക്കേറ്റു. ചെറുപുഴ ജെഎംയുപി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിനികളായ കെ.വി.തീർത്ഥലക്ഷ്മി (13),നിഹാല നൗഷാദ് (13) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 8.30ന് ചെറുപുഴ ജെഎംയുപി സ്കൂളിനു മുൻപിലായിരുന്നു അപകടം. പരുക്കേറ്റ വിദ്യാർഥിനികളെ നാട്ടുകാരും അധ്യാപകരും ചേർന്നു ഉടൻ തന്നെ ചെറുപുഴ സഹകരണാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.  തുടർന്നു ഇരുവരും വീടുകളിലേക്ക് മടങ്ങി.

ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നു മേലെ ബസാറിലേക്ക് പോകുകയായിരുന്ന ബസിനെ മറികടന്നു വന്ന കാറാണു സീബ്രാലൈനിൽ വച്ചു വിദ്യാർഥികളെ ഇടിച്ചത്. അശ്രദ്ധമായി വാഹനം ഓടിക്കുന്നതുമൂലം കുട്ടികൾ ഉൾപ്പെടെയുള്ള കാൽ നടയാത്രക്കാർ ഭീതിയോടെയാണു ടൗണിലെ സീബ്രാലൈൻ കടക്കുന്നത്. ഇതിനുപുറമെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതും വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്. 

English Summary:

This article highlights a concerning road accident in Cherupuzha, Kerala, where two 7th-grade students were hit by a car while crossing at a zebra crossing. The incident has sparked concerns about pedestrian safety, reckless driving, and illegal parking in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com