മരത്തടികൾ റോഡരികിൽ ഉണങ്ങിനശിക്കുന്നു
Mail This Article
×
ചിറ്റാരിപ്പറമ്പ്∙ റോഡരികിൽ അപകടഭീഷണി ഉയർത്തിയതിനെ തുടർന്ന് മുറിച്ചുനീക്കിയ മരം റോഡരികിൽ കിടന്നു നശിക്കുന്നു.
തൊക്കിലങ്ങാടി – കണ്ണവം റോഡിൽ മുറിച്ചു നീക്കിയ കൂറ്റൻ മരത്തിന്റെ തടിയാണു മഴയിലും വെയിലുമേറ്റു റോഡരികിൽ കിടന്നു നശിക്കുന്നത്. മരം അപകടാവസ്ഥയിലായതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകിയതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ടാണു മരം മുറിച്ചു മാറ്റിയത്. എന്നാൽ മുറിച്ചു നീക്കിയ മരം യഥാസമയം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ല. ഇതോടെ മരത്തടി ഉണങ്ങി നശിക്കാനും തുടങ്ങി.
English Summary:
In Chittaripparambil, a tree cut down for road safety now poses a different kind of risk as it decays by the wayside. Locals question the Panchayat's inaction in removing the felled tree.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.