ADVERTISEMENT

കക്കറ∙ പുലി ഭീതിയിൽ കഴിയുന്ന കക്കറ മേഖലയിൽ വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. തളിപ്പറമ്പ്, കൊട്ടിയൂർ റേഞ്ചുകളിലെ വനപാലകരും ആർആർടി, എം പാനൽ ഷൂട്ടർമാർ, ജാഗ്രതാ സമിതി വൊളന്റിയർമാരും ഉൾപ്പടെ 46 അംഗ സംഘവും നാട്ടുകാരും 5 ഭാഗങ്ങളായിട്ടാണ് പുലിയുടെ സാന്നിധ്യമുണ്ടെന്ന് കരുതിയ കാടുകളിൽ പരിശോധന നടത്തിയത്. പുലി ഭീഷണിയെത്തുടർന്ന് കഴിഞ്ഞ ദിവസം ടി.ഐ.മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ കക്കറ കേന്ദ്രീകരിച്ച് ജാഗ്രതാസമിതി രൂപീകരിച്ചിരുന്നു. വന്യമൃഗങ്ങളെ കണ്ടെത്താത്ത സാഹചര്യത്തിൽ പേടി വേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നാട്ടുകാരോട് പറഞ്ഞത്. പരിശോധനയുമായി ബന്ധപ്പെട്ട് ഒരുദിവസംകൂടി സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുമെന്ന് തളിപ്പറമ്പ് ഫോറസ്റ്റ്  റേഞ്ച് ഓഫിസർ പി.രതീശൻ അറിയിച്ചു.

English Summary:

Residents of Kakkara were living in fear after reports of a leopard sighting. To address the situation, a 46-member team of forest officials, RRT, shooters, and volunteers conducted a thorough search. While no wild animals were found, a vigilance committee has been formed to ensure continued safety and monitoring.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com