ADVERTISEMENT

കൂത്തുപറമ്പ്∙ ശുദ്ധജല പൈപ്പ് പൊട്ടി നിത്യേന ലക്ഷക്കണക്കിന് ലീറ്റർ ശുദ്ധജലം പാഴാകുന്നു. ജലജീവൻ മിഷൻ പദ്ധതിയിൽ പാറാലിൽ ഒരു വീട്ടിലേക്ക് കൊണ്ടുപോയ പൈപ് ലൈൻ പൊട്ടിയാണ് ഇടവഴിയിലൂടെ വെള്ളം റോഡിലേക്ക് കുത്തിഒഴുകുന്നത്. സമീപ വാസികൾ ബന്ധപ്പെട്ട കരാറുകാരനെ രണ്ടുമൂന്ന് തവണ വിളിച്ചറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. ഉടനെ റിപ്പയറിനായി ആളുകൾ എത്തുമെന്ന് പറയുന്നതല്ലാതെ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. 

നിങ്കിലേരി റോഡിൽ പടിഞ്ഞാറേ അമ്പലം (നരവൂർ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം) റോഡ് കവല മുതൽ പൂക്കോട് - തൃക്കണ്ണാപുരം റോഡിനെ ബന്ധിപ്പിക്കുന്ന തയ്യിൽ റോഡിലാണ് ഏതാണ്ട് 250 മീറ്ററോളം ദൂരത്തിൽ ശുദ്ധജലം ചാലിട്ടൊഴുകി ഓടയിൽ പതിക്കുന്നത്. രണ്ടാഴ്ചയായി തുടരുന്ന അവസ്ഥ ടാങ്കിൽ വെള്ളം ഒഴിയുന്നത് വരെ തുടരും. ടാങ്കിൽ വീണ്ടും വെള്ളം നിറയ്ക്കുമ്പോൾ വീണ്ടും വെള്ളം ഒഴുകുന്ന അവസ്ഥയാണ്. പ്രശ്ന പരിഹാരത്തിന് അടിയന്തരമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

A broken water pipeline in Koothuparamba, Kerala, is causing massive water wastage, flooding Thayil Road and impacting local residents. Despite numerous complaints, the Jal Jeevan Mission contractor is yet to address the issue, highlighting concerns about infrastructure and water management.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com