ADVERTISEMENT

മട്ടന്നൂർ∙  പഴശ്ശി അണക്കെട്ടിൽ വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നു. അണക്കെട്ടിന്റെ ഇരു ഭാഗങ്ങളിലുമാണ് പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്താൻ പഴശ്ശി ഡാമിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. മഴ കുറഞ്ഞതിനാൽ കഴിഞ്ഞ ദിവസമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു ഡാമിൽ വെള്ളം സംഭരിക്കാൻ തുടങ്ങിയത്. ഇതോടെയാണ് പ്ലാസ്റ്റിക് മാലിന്യം അടക്കം വന്നടിയാൻ തുടങ്ങിയത്. ഷട്ടറിന്റെ ഇരു ഭാഗത്തുമാണ് പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം കെട്ടിക്കിടക്കുന്നത്.

ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെ ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജലത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കണ്ണൂർ, പട്ടുവം, പെരളശേരി - അഞ്ചരക്കണ്ടി, കീഴൂർ ചാവശ്ശേരി, കൊളച്ചേരി ശുദ്ധജല പദ്ധതികൾക്കാണ് പഴശ്ശി ഡാമിൽ നിന്ന് വെള്ളം ശേഖരിക്കുന്നത്. മലയോരത്തുണ്ടാകുന്ന മഴ വെളളത്തിനൊപ്പമാണ് പ്ലാസ്റ്റിക് ഉൾപ്പെടെ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ വർഷം മാലിന്യം കെട്ടിക്കിടന്നതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തിരുന്നു.

English Summary:

Pazhassi Dam, a vital drinking water source for Kannur district, is grappling with a massive influx of plastic waste. The situation has raised serious concerns about water contamination and public health, sparking public outcry and demanding immediate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com