ADVERTISEMENT

ഇരിക്കൂർ ∙ ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ ഇരിക്കൂറിൽ സംസ്ഥാന പാതയിലെ കുഴി അടയ്ക്കൽ നടത്തിയെങ്കിലും പല ഭാഗങ്ങളും ഒഴിവാക്കി. മാമാനം വളവ്, നിലാമുറ്റം, പെടയങ്ങോട്, അമ്പായത്തടം എന്നിവിടങ്ങളിലാണ് പണി നടത്താതിരുന്നത്. ടൗണിൽ കല്യാട് റോഡ് ജംക്‌ഷനിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഓവുചാലിന്റെ സ്ലാബുകളുടെ ടാറിങ്ങും കോൺക്രീറ്റും തകർന്ന് കമ്പികൾ പുറത്തായ ഭാഗം ഒന്നും ചെയ്തില്ല. ഇതു കാരണം ഇവിടെ റോഡ് ഉയർന്നും താഴ്ന്നുമാണുള്ളത്.

 ഇരിക്കൂർ ടൗണിൽ കല്യാട് റോഡ് ജംക്‌ഷനിൽ കുഴിയടയ്ക്കൽ 
നടത്തിയപ്പോൾ.
ഇരിക്കൂർ ടൗണിൽ കല്യാട് റോഡ് ജംക്‌ഷനിൽ കുഴിയടയ്ക്കൽ നടത്തിയപ്പോൾ.

2022 മേയിലാണ് കണിയാർവയൽ മുതൽ ഇരിട്ടി വരെ സംസ്ഥാന പാത നവീകരണം നടത്തിയത്. 2025 മേയ് വരെയാണ് പരിപാലന കാലാവധി. പണി നടത്തിയ ശേഷം പിഡബ്ല്യുഡി ദേശീയ പാത (എൻഎച്ച്) വിഭാഗം, പിഡബ്ല്യുഡി റോഡ് വിഭാഗത്തിന് റോഡ് കൈമാറിയെങ്കിലും അറ്റകുറ്റപ്പണി നടത്തിക്കേണ്ട ചുമതല ഇപ്പോഴും ദേശീയ പാത വിഭാഗത്തിനാണ്. അടുത്ത മാസം എല്ലാ ഭാഗത്തെയും കുഴിയടയ്ക്കൽ പ്രവൃത്തി നടത്തുമെന്നും ഇക്കാര്യത്തിൽ കരാർ കമ്പനിക്ക് നിർദേശം നൽകുമെന്നും ദേശീയ പാത അധികൃതർ പറഞ്ഞു.

English Summary:

Despite recent efforts, pothole repair work on the Irikkur state highway remains incomplete, leaving residents frustrated with hazardous road conditions. The article highlights neglected stretches and questions the responsibility of the PWD and National Highway authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com