ADVERTISEMENT

പാപ്പിനിശ്ശേരി ∙ ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരിയിൽ സർവീസ് റോഡ് തകർന്നു തരിപ്പണമായി. വേളാപുരം മുതൽ കീച്ചേരി വരെ കുഴികളിൽ വീണു നടുവൊടിഞ്ഞു യാത്ര ചെയ്യണം. പാമ്പാലയ്ക്ക് സമീപം റോഡ് പൂർണമായും തകർന്നു.പൊടിശല്യം കാരണം റോഡിൽ വെള്ളം ഒഴിക്കുന്നതുകൊണ്ട് ചെളിക്കുളമാണ്. ഇരുചക്രവാഹനങ്ങൾ ചെളിയിൽ പൂണ്ടു നിയന്ത്രണം തെറ്റി അപകടത്തിനിടയാക്കുന്നു.കഴിഞ്ഞ ആഴ്ച 4 വാഹനങ്ങളാണ് കീച്ചേരിക്കും വേളാപുരത്തിനുമിടയിലെ സർവീസ് റോഡിൽ അപകടത്തിൽപെട്ടത്.

ഓവുചാലിനും റോഡിനും ഉയരംകൂട്ടാൻ കീച്ചേരി വയക്കരവയൽ വഴിയുള്ള സർവീസ് റോഡ് അടച്ചിട്ടിരിക്കുകയാണ്. കല്യാശ്ശേരി, മാങ്ങാട് എന്നിവിടങ്ങളിലും സർവീസ് റോഡ് തകർന്നിട്ടുണ്ട്.സർവീസ് റോഡിലെ യാത്ര ഏറെ ദുഷ്കരമായതോടെ പ്രതിഷേധമുണ്ടായിട്ടും കുഴികളടച്ചു ഗതാഗതയോഗ്യമാക്കാൻ കരാറുകാർ ശ്രമിക്കുന്നില്ലെന്നാണു പരാതി. പാപ്പിനിശ്ശേരി മുതൽ മാങ്ങാട് വരെയുള്ള സർവീസ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

The service road in Pappinisseri, Kerala, is in shambles due to ongoing National Highway construction. Potholes, mud, and lack of maintenance have made it dangerous for commuters, leading to accidents and public outcry. Locals demand immediate action to repair the road and ensure their safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com