മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Mail This Article
×
പിണറായി ∙ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജെസി വില്ലയിൽ കെ.ടി.ആദിൽ റോഷനെയാണ് (30) പിണറായി പൊലീസ് ബേപ്പൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഞ്ചരക്കണ്ടി ശാഖയിൽ 40.5 ഗ്രാം തൂക്കമുള്ള 5 വളകൾ പണയം വച്ച് 1,84,000 രൂപ കൈപ്പറ്റി. കാലാവധിയായപ്പോൾ ബാങ്ക് അധികൃതർ നോട്ടിസ് അയച്ചെങ്കിലും തിരിച്ചെടുക്കാത്തതോടെയാണ് സംശയം തോന്നി വളകൾ പരിശോധിച്ചതും തട്ടിപ്പു പുറത്തായതും.
ഉരച്ചുനോക്കിയാൽ തിരിച്ചറിയാനാവാത്ത വിധം സ്വർണം പൂശിയാണ് തട്ടിപ്പ്. ഇൻസ്പെക്ടർ എ.നിസാമുദീൻ, എസ്ഐമാരായ ഒ.ഭാവിഷ്, ആന്റണി ഡിക്രൂസ്, സിവിൽ പൊലീസ് ഓഫിസർ എ.റിജിൻ, എഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ലിജു, ശ്രീലാൽ, രതീഷ്, ഹിരൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
English Summary:
In a shocking incident, a 30-year-old man from Kozhikode, KT Adil Roshan, was arrested for allegedly defrauding individuals by pledging fake gold. The Pinaraayi police apprehended the suspect in Beypore. This incident highlights the growing concern of financial fraud in the region.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.