ADVERTISEMENT

കാസർകോട് ∙ പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ മറ്റൊരു പ്രതിക്കായി അന്വേഷണം  ഊർജിതമാക്കി. വാട്സാപിൽ പരിചയപ്പെട്ട ശേഷം കർണാടകയിലെ വിവിധയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചതായാണു നഗരത്തിനടുത്തു താമസിക്കുന്ന പെ‍ൺകുട്ടി പരാതി നൽകിയത്. സംഭവത്തിൽ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത പാലക്കാട് ചെർപ്പുളശേരി ആലിപ്പറമ്പിലെ ടി.കെ.റിഷാബ് (26) റിമാൻഡിലാണ്.

കാസർകോട് സ്വദേശിയായ യുവാവിനെയാണു പിടികൂടാനുള്ളത്.  പെൺകുട്ടിയെ കാണാനില്ലെന്നു മാതാവ് ടൗൺ പൊലീസിൽ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ നിന്നാണു പെൺകുട്ടിയെയും റിഷാബിനെയും  പൊലീസ് പിടികൂടിയത്. ഇതേ പെൺകുട്ടിയുടെ മറ്റൊരു പരാതിയിലാണു കാസർകോട് സ്വദേശിയായ യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com