ADVERTISEMENT

നീലേശ്വരം ∙ തീരദേശ പൊലീസിന്റെ കടൽ പട്രോളിങ്ങിനിടെ മീൻപിടിത്ത വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടലാമയെ പരിക്കു ഭേദമാക്കി കടലിലേക്കു വിട്ടു. തൈക്കടപ്പുറത്തെ നെയ്തൽ ഹാച്ചറിയിലെ സംരക്ഷണത്തിലാണ് ആമയുടെ പരുക്ക് ഭേദമായത്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.അജിത്ത് രാമൻ ആമയെ കടലിൽ വിട്ടു.

ഹൊസ്ദുർഗ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.ജയപ്രകാശൻ, സെക്​ഷൻ ഫോറസ്റ്റ് സുരേഷ്.കെ.കൊച്ചി, നീലേശ്വരം തീരദേശ പൊലീസ് സ്റ്റേഷൻ എഎസ്ഐ, എം.ടി.പി.സെയ്ഫുദ്ദീൻ, ബീറ്റ് ഓഫിസർ കെ.മനോജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ആമയെ കടലിൽ വിട്ടത്.

ഒരു മാസത്തോളമായി വലയിൽ കുടുങ്ങി അനങ്ങാനാകാതെ ഒഴുകി നടക്കുകയായിരുന്ന കടലാമയെ നീലേശ്വരം അഴിമുഖത്തു നിന്നു 10 കിലോമീറ്റർ അകലെയാണു കണ്ടെത്തിയത്. നെയ്തൽ പ്രവർത്തകരായ കെ.പ്രവീൺ, ടി.സാമിക്കുട്ടി, മണി മനോജ, കെ.രാജൻ, സി.ശാന്തൻ എന്നിവരുടെ നേതൃത്വത്തിലാണ് ആമയെ പരിചരിച്ചു സുഖപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com