ADVERTISEMENT

മുള്ളേരിയ ∙ ‌പഴകിയ സാരികൾ ഇനി വെറുതെ കളയേണ്ട. കാട്ടുപന്നികളിൽ നിന്നു കൃഷിയിടങ്ങളെ, പഴയ സാരി കൊണ്ട് പ്രതിരോധിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ജില്ലയിലെ ഒരുകൂട്ടം കർഷകർ. നെല്ല്, കിഴങ്ങു വർഗങ്ങൾ തുടങ്ങിയ വിളകൾ പന്നി നശിപ്പിക്കാതിരിക്കാൻ കർഷകർ സ്വന്തമായി കണ്ടുപിടിച്ച വിദ്യയാണ് ഈ സാരിവേലി. പഴയ സാരികൾ വയലിനു ചുറ്റും നീളത്തിൽ നിവർത്തി കെട്ടുകയാണ് ചെയ്യുന്നത്. ‌പച്ചവലയും സാരിക്കു പകരം ഉപയോഗിക്കുന്നുണ്ട്. ചെലവില്ലാത്തതു കൊണ്ടു തന്നെ സാരിയോടാണ് എല്ലാവർക്കും താൽപര്യം. ഇതിനു വേണ്ടി മാത്രം മംഗളൂരുവിൽ വില കുറഞ്ഞ സാരി ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.

സാരി കെട്ടിയാൽ പന്നിശല്യം കുറയ്ക്കാൻ കഴിയുമെന്നാണ് പല കർഷകരുടെയും അനുഭവം. ‌പന്നിക്കൂട്ടം വേലിക്ക് അരികിൽ എത്തിയാലും അകത്തേക്ക് കയറാറില്ല. സാരി തട്ടുമ്പോൾ കെണിയായി തോന്നുന്നതു കൊണ്ടാണ് പന്നികൾ പാടത്തേക്ക് കയറാത്തതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. പക്ഷെ ഇതു ദീർഘകാലം ഗുണം ചെയ്യാനിടയില്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു. ക്രമേണ പന്നികൾ ഇതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞാൽ ഇതും ഫലിക്കാതെ വരും. നെല്ലും കിഴങ്ങും കപ്പയും കൃഷി ചെയ്യുന്നവർക്ക് പ്രധാന തലവേദനയാണ് പന്നിശല്യം. നഗര- ഗ്രാമ ഭേദമന്യേ പന്നിശല്യം ജില്ലയിൽ വ്യാപകമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com