ADVERTISEMENT

ഗെസ്റ്റ് അധ്യാപക നിയമനം

കാഞ്ഞങ്ങാട് ∙ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ സിവിൽ/മെക്കാനിക്കൽ ഓട്ടമൊബീൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ഒഴിവുളള ലക്ചറർ,  ഡെമോൺസ്ട്രേറ്റർ/ട്രേഡ് ഇൻസ്ട്രക്ടർ/ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നട‌ത്തും. കൂടിക്കാഴ്ച 13 ന് കോളജ്  ഓഫിസിൽ ന‌ടക്കും.  ലക്ചറർ തസ്തികയിലേക്ക്  9.30 നും ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് 11.30 നും  ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് 1 നും നടക്കും. വിവരങ്ങൾക്ക് 0467-22204777, 9447855593.

പ്രവേശന കൗൺസിലിങ് നാളെ

ചീമേനി ∙ കയ്യൂർ ഗവ.ഐടിഐയിൽ  എൻസിവിടി മെട്രിക്ക്–നോൺ മെട്രിക്ക് ട്രേഡുകളിലേക്കുള്ള പ്രവേശന കൗൺസിലിങ് നാളെ രാവിലെ 10നു നടക്കും.  ജനറൽ–ഒബിഎച്ച്– മുസ്‍‍ലിം– ഈഴവ– എസ്‌ടി 160  മാർക്ക് മുതൽ 180 മാർക്ക് വരെ. എസ്‍സി 140 മാർക്ക് മുതൽ 160 മാർക്ക് ഇൻഡക്സ് മാർക്കുള്ളവർ ടിസി ഒഴികെയുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരാകണം. അഡ്‌മിഷൻ ഉറപ്പു വരുത്തിയതിനു ശേഷം ടിസി ഹാജരാക്കിയാൽ മതിയാകും. റാങ്ക് പട്ടിക  www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അർഹരായ മുഴുവൻ പേർക്കും എസ്എംഎസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. 04672230980, 9495795286.

സിലക്‌ഷൻ ട്രയൽസ് നാളെ

തൃക്കരിപ്പൂർ ∙  കേരള പ്രിമിയർ ലീഗ് നോക്കൗട്ട് റൗണ്ട് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഷൂട്ടേഴ്സ് യുണൈറ്റഡ് പടന്ന ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കാനുള്ള സിലക്‌ഷൻ ട്രയൽസ് നാളെ രാവിലെ 7നു നടക്കാവ് രാജീവ് ഗാന്ധി സ്മാരക സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തും. 2004 ഡിസംബർ 31നു മുൻപു ജനിച്ചവർക്കു പങ്കെടുക്കാം. 80800 00017.

കൂടിക്കാഴ്ച നാളെ 

കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട‌്. കൂടിക്കാഴ്ച നാളെ 11 ന് സ്കൂൾ ഓഫിസിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com