ADVERTISEMENT

കാസർകോട്∙ ഉത്സവകാലത്തെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്‌ത്തിവയ്പ് എന്നിവ തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി റവന്യു, പൊതുവിതരണം, ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പൊതു വിപണി പരിശോധന നടത്തി. എഡിഎം കെ.നവീൻ ബാബുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കലക്ടർ ദിലീപ് കെ. കൈനിക്കര, കാസർകോട് താലൂക്ക് സപ്ലൈ ഓഫിസർ കെ.വി.ദിനേശൻ, റേഷനിങ് ഇൻസ്‌പെക്ടർമാരായ എൻ.അനിൽകുമാർ, കെ.പി.ബാബു, എൻ.ഷൺമുഖൻ, വി.ബി.രാജീവ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ എം.രതീഷ് എന്നിവർ കാസർകോട് താലൂക്കിലെ പൊതുവിപണി പരിശോധിച്ചു. കാസർകോട് താലൂക്കിൽ 19 കടകളും പച്ചക്കറി മാർക്കറ്റുകളും പരിശോധിച്ചതിൽ 4 കടകളിൽ വില വിവര പട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ല. കടയുടമകൾക്ക് നോട്ടിസ് നൽകി തുടർ നടപടി സ്വീകരിക്കും.

ഹോട്ടൽ, ബേക്കറി, കൂൾബാർ, ജനറൽ സ്റ്റോർ, പഴം, പച്ചക്കറി കടകൾ, പലചരക്ക് കട, ചിക്കൻ സ്റ്റാൾ, ബീഫ് സ്റ്റാൾ, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് ശക്തമായ താക്കീത് നൽകി. നോട്ടിസ് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. വില വിവര പട്ടിക ഉപഭോക്താക്കൾക്ക് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി.

ഹൊസ്ദുർഗ് താലൂക്കിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദിന്റെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫിസർ കെ.എൻ.ബിന്ദു, റേഷനിങ് ഇൻസ്‌പെക്ടർമാരായ പി.കെ.ശശികുമാർ, എം.കെ.സൈഫുദ്ദീൻ,  ഇമ്മാനുവൽ സെബാസ്റ്റ്യൻ എന്നിവർ പൊതു വിപണി പരിശോധന നടത്തി. ജില്ലകളിൽ ആകെ 45ഓളം കടകൾ പരിശോധിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ കടകൾക്ക് നോട്ടിസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com