കാസർകോട് ജില്ലയിൽ ഇന്ന് (02-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
മൗലീദ് ജാഥ 14ന്: തൃക്കരിപ്പൂർ ∙റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്രസ മാനേജ്മെന്റ് അസോസിയേഷനും എസ്കെഎസ്ബിവിയും ചേർന്നു 14നു മൗലീദ് ജാഥ നടത്തും. നടത്തിപ്പിനു വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 16 മദ്രസകളിലെ വിദ്യാർഥികളുടെ ദഫ്–സ്കൗട്ട് തുടങ്ങിയവയുടെ അകമ്പടിയിൽ ബീരിച്ചേരിയിൽ നിന്നു ആരംഭിച്ച് തൃക്കരിപ്പൂർ ടൗണിൽ സമാപിക്കും. തുടർന്നു സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പ്രഭാഷണം നടത്തും.
ഹൃദയ പരിശോധനാ ക്യാംപ്
പരപ്പ∙ കാഞ്ഞങ്ങാട് റോട്ടറി ക്ലബ്, സിറ്റി ഹോസ്പിറ്റൽ, മയ്യങ്ങാനം വിജയ സ്മാരക കലാവേദി എന്നിവ ഹൃദയ പരിശോധനാ ക്യാംപ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ശ്യാംകുമാർ പുറവങ്കര അധ്യക്ഷനായി. ഡോ.കെ.ശ്രീനാഥ് ബോധവൽക്കരണ ക്ലാസെടുത്തു. പഞ്ചായത്തംഗം നിഷ അനന്തൻ, കലാവേദി പ്രസിഡന്റ് കെ.മനോജ്, റോട്ടറി സെക്രട്ടറി എച്ച്.അക്ഷയ് കാമത്ത്, എ.രാധാകൃഷ്ണൻ, ബെന്നി നാഗമറ്റം, കെ.വിനോദ്കുമാർ, എം.വിനോദ്, എൻ.സുരേഷ്, വി.പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.
ഇന്നത്തെ പരിപാടി
∙ എളേരിത്തട്ട് ഇ.കെ.നായനാർ സ്മാരക ഗവ.കോളജ്: 81 മുതൽ ഇതുവരെയുള്ള കാലയളവിലെ പൂർവവിദ്യാർഥികളുടെ സംഗമം –10.00
∙ ഉദയ പുരം ജയ്ഭാരത് ബാലജനസഖ്യം: ഗാന്ധിജയന്തി ആഘോഷം– 2.00
∙ കടവത്ത് മുണ്ട അങ്കണവാടി: ചൈത്രവാഹിനി ബാലജനസഖ്യം ഗാന്ധിജയന്തി ആഘോഷവും ക്വിസ് മത്സരവും
∙ മൗവ്വേനി പ്രതിഭ ബാലജനസഖ്യം ഗാന്ധിജയന്തി ആഘോഷം– 3.00