ADVERTISEMENT

കാസർകോട് ∙ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിലെ 15 കേസുകളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആകെ 168 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. രേഖകളുടെ ഫൊറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് കാസർകോട്, കണ്ണൂർ അഡീഷനൽ ജില്ലാ കോടതികളിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി.കമറുദ്ദീൻ ഉൾപ്പെടെ 29 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങൾ രണ്ടാം പ്രതിയാണ്. ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ മുഖ്യപ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. വിവിധ ജില്ലകളിലായി 263 പേരുടെ പരാതികളാണ് ക്രൈംബ്രാഞ്ച് എസ്പി: പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. 30 കേസുകളുടെ കൂടി കുറ്റപത്രം തയാറായിട്ടുണ്ട്. ഇവ  ക്രൈംബ്രാഞ്ച് എഡിജിപിയുടെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com