ADVERTISEMENT

കാസർകോട്∙നാടെങ്ങും വർണപ്പൂന്തോട്ടമാക്കി ശിശുദിനാഘോഷം. പാറിപ്പറന്ന് ശിശുക്കളുമെത്തിയതോടെ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷമായി. ചിത്രരചനാ, പ്രഛന്നവേഷം അടക്കമുള്ള വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ റാലി നടത്തി. ചാച്ചാജിയുടെ ഓർമകളെ സാക്ഷിനിർത്തി നടന്ന റാലിയിൽ ആയിരത്തോളം കുട്ടികൾ വിവിധ  വേഷങ്ങളിലൂടെ അണിനിരന്നു. സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ്, പുലിവേഷം, മാർത്തോമ്മാ സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് മേളം,  കുട്ടികളുടെ ശിങ്കാരിമേളം, കരാട്ടെ അഭ്യാസികൾ എന്നിങ്ങനെ വിവിധ മേഖലകളിലെ കുട്ടികൾ അണിനിരന്നു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പാർലമെന്റ് കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വേലേശ്വരം ജിയുപി സ്കൂളിലെ ശിവദ കൂക്കൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ആദിമ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസർ ആര്യ പി.രാജ് ശിശുദിന സ്‌റ്റാംപ് പ്രകാശനം ചെയ്തു. 

ആലംപാടി ∙ ഐഎൻഎൽ ശാഖാ കമ്മിറ്റി ആലംപാടി അങ്കണവാടിയിൽ മധുര പാനീയം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ്‌ നഗർ, മാഹിൻ മേനത്ത്, അബ്ദുല്ല മൗലവി, ഇഖ്ബാൽ കേളങ്കയം, ഖാദർ ബാവ, അബൂബക്കർ ചാൽക്കര, സിദ്ദീഖ് ചെങ്കള, ഖാദർ എരിയപ്പാടി, അബ്ദുറഹ്‌മാൻ റാബി, ഗപ്പു ആലംപാടി, പി.കെ.റപ്പി, ഹമീദ് പണ്ഡിറ്റ്, കുഞ്ഞാമു, ഹാഷിം എരിയപ്പാടി, ഹനീഫ എരിയപ്പാടി, മഹറു മേനത്ത്, അബൂബക്കർ അക്കു, വൈ.എ.കബീർ എന്നിവർ പ്രസംഗിച്ചു.

കാസർകോട്∙ജനറൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ കേക്ക് മുറിച്ചു. സൂപ്രണ്ട് ഡോ.എ.ജമാൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ.പി.എ.ഷറീന അധ്യക്ഷത വഹിച്ചു.
കാസർകോട് ∙ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ മേഖലയിലെ അംഗങ്ങളുടെ 1–ാം ക്ലാസ് മുതൽ 4–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി. യൂണിറ്റ് പ്രസിഡന്റ് മൈന്തപ്പ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ ആശ്രിത റായി മധൂർ ഒന്നാം സ്ഥാനവും അനഘ രണ്ടാം സ്ഥാനവും തൃഷൻ ആചാര്യ മൂന്നാം സ്ഥാനവും നേടി.

പരവനടുക്കം∙കഥോത്സവം നടത്തി ചെമ്മനാട് ഈസ്റ്റ് ഗവ.എൽപി സ്കൂളിലെ വിദ്യാർഥികൾ. ഒരിടത്ത്..ഒരിടത്ത് എന്ന പേരിൽ നടന്ന കഥോത്സവത്തിൽ  പ്രീ പ്രൈമറി കുട്ടികളുടെ  കഥകൾ, ഡാൻസ്, ഇംഗ്ലിഷ് പദ്യം ചൊല്ലൽ, നഴ്സറി ഗാനങ്ങൾ തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ വരച്ച ജവാഹർലാൽ നെഹ്റുവിന്റെ  ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പഞ്ചായത്തംഗം ചന്ദ്രശേഖരൻ കുളങ്ങര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എച്ച്.സാലിക് അധ്യക്ഷത വഹിച്ചു. പ്രീത രാമചന്ദ്രൻ കഥ അവതരിപ്പിച്ചു.
പാലക്കുന്ന് ∙നെഹ്റുവിന്റെ സ്മരണ പുതുക്കി തിരുവക്കോളി അങ്കണവാടിയിലെ കുട്ടികൾക്ക് നെഹ്‌റു തൊപ്പികൾ സമ്മാനിച്ചു. അംബിക ആർട്സ് കോളജ് മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്സ് വിദ്യാർഥികളാണ് സ്വന്തമായി നിർമിച്ച തൊപ്പികൾ നൽകിയത്.  അധ്യാപിക കെ.വി.രാധ എറ്റുവാങ്ങി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

കാസർകോട്∙ ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ ശിശുദിനാഘോഷം നെല്ലിക്കുന്ന്  അങ്കണവാടിയിൽ എസ്.റഫീഖ് ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. 
കാസർകോട് ∙ ചിന്മയ വിദ്യാലയത്തിൽ കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 
പൊവ്വൽ‍ ∙ ചെർക്കള ലയൺസ് ക്ലബ് പൊവ്വൽ അങ്കണവാടിയിൽ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.ഫൈസൽ പൊവ്വൽ അധ്യക്ഷത വഹിച്ചു. 
വിദ്യാനഗർ ∙ ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ റാലിയിൽ നായന്മാർമൂല തൻബീഹുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റ് ഒന്നാം സ്ഥാനം നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com