ADVERTISEMENT

ഉദുമ∙ സംസ്ഥാന സാക്ഷരത മിഷന്റെ പൗരധ്വനിക്ക് തുടക്കമായി. ഉദുമ പ‍ഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സൈനബ അബുബക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരത മിഷൻ അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ,  പഞ്ചായത്ത് അംഗങ്ങളായ  ചന്ദ്രൻ നാലാംവാതുക്കൽ, വിനയകുമാർ, വി.കെ.അശോകൻ, ഷൈനിമോൾ, നബീസ പാക്യര, ബിന്ദുസുധൻ, കസ്തൂരി ബാലൻ.

മുൻ അംഗം  സാക്ഷരത സമിതി അംഗങ്ങളായ കെ.വി.രാഘവൻ, കെ.വിജയൻ, സാക്ഷരത സമിതി റിസോഴ്സ് പഴ്സൻ  സി.പി.വി.വിനോദ്കുമാർ, ശംഭു ബേക്കൽ, സാക്ഷരത ജില്ലാ കോഓർഡിനേറ്റർ, പി.എൻ.ബാബു, പി.എം. പ്രിയ,എന്നിവർ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫിസർ എൻ.രഘുനാഥൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ,ജില്ലാ സാമൂഹിക നീതി ഓഫിസർ നൗഫൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com