ദേശീയപാതയുടെ ആദ്യഘട്ടം പൂർത്തിയായി
Mail This Article
ചെറുവത്തൂർ ∙ കൊവ്വൽ മുതൽ മട്ടലായി വരെ ദേശീയപാതയുടെ ആദ്യഘട്ടം പൂർത്തിയായി. കാര്യങ്കോട്, മയിച്ച പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. ചെറുവത്തൂർ ടൗൺ കടക്കാതെ ദേശീയപാത വഴി ഇനി ചെറുവത്തൂർ കൊവ്വലിലേക്കും പിലിക്കോട്ടേക്കും എളുപ്പത്തിലെത്താം. ദേശീയപാത വികസനം ദ്രുതഗതിയിലായതോടെ വിവിധ പ്രദേശങ്ങളുടെ മുഖഛായ തന്നെ മാറുകയാണ്. കാര്യങ്കോട് പുഴയ്ക്കു കുറുകെ നിർമിക്കുന്ന ആദ്യത്തെ പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്.
സമീപത്തെ മയിച്ച പാലത്തിന്റെ നിർമാണവും വേഗത്തിൽ നടക്കുന്നുണ്ട്.ചെറുവത്തൂർ കൊവ്വൽ കടന്നാൽ പള്ളിയുടെ സമീപത്തുനിന്ന് പുതിയ ദേശീയപാത വഴി ഇപ്പോൾ ചെറുവത്തൂർ ടൗണും മട്ടലായി വളവും കടക്കാതെ പിലിക്കോട് ദേശീയപാതയിലേക്ക് എത്താം. ഇതുവഴി ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടില്ലെങ്കിലും പ്രദേശവാസികളുടെ വാഹനങ്ങളെല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാത പൂർത്തിയായാൽ ചെറുവത്തൂർ ടൗണിലേക്കു യൂടേൺ വഴിയാണു കടന്നുപോകേണ്ടത്.