ADVERTISEMENT

ചിറ്റാരിക്കാൽ∙പെരളം ചാമുണ്ഡേശ്വരി കാവിലെ കളിയാട്ട ഉത്സവ സമാപനത്തിൽ മാപ്പിളയും ചാമുണ്ഡിയും തെയ്യങ്ങൾ അരങ്ങിലെത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് മാപ്പിളത്തെയ്യം അരങ്ങിലെത്തിയത്. പട്ടുടുത്ത് താടിയും തലപ്പാവും ധരിച്ചു ക്ഷേത്രമുറ്റങ്ങളിൽ മാപ്പിളത്തെയ്യം നിസ്കാര കർമങ്ങൾ നടത്തുമ്പോൾ വിശ്വാസത്തിനു കളങ്കമേൽക്കാത്ത നാട് ഒന്നടങ്കം വണങ്ങിനിൽക്കും. തോറ്റം പാട്ടിന്റെ പിൻബലമില്ലാത്ത ഈ തെയ്യം, തന്റെ നിസ്കാര കർമങ്ങളിലൂടെയും വാൾപ്പയറ്റിലൂടെയുമെല്ലാമാണ് അരങ്ങിൽ സജീവമാകുന്നത്. മാപ്പിളത്തെയ്യത്തിന്റെ അനുഗ്രഹം തേടി ഒട്ടേറെ ഭക്തരാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്. വീരൻ തെയ്യം, നാട്ടടുക്കം തെയ്യം, വിഷ്ണുമൂർത്തി, ചാമുണ്ഡേശ്വരി, കരിംഗുളികൻ, മുടന്തേമ്മ എന്നീ തെയ്യങ്ങളും പെരളം കാവിൽ കെട്ടിയാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com