പിടികൂടിയ ലഹരി മരുന്നുകൾ നശിപ്പിച്ച് പൊലീസ്
Mail This Article
×
മംഗളൂരു∙പല കേസുകളിലായി പിടികൂടിയ വിവിധ ലഹരി മരുന്നുകൾ നശിപ്പിച്ച് പൊലീസ്. ലഹരി മുക്ത ജില്ല എന്ന പ്രചാരണത്തിന്റെ ഭാഗമായി മംഗളൂരു സിറ്റി പൊലീസ് കമ്മിഷണറേറ്റിന് കീഴിലെ 9 പൊലീസ് സ്റ്റേഷനുകളിലായി 34 ലഹരി കടത്തു കേസുകളിൽ പിടിച്ച 65 ലക്ഷം രൂപ വില വരുന്ന 220 കിലോ ഗ്രാം കഞ്ചാവ്, 193 ഗ്രാം എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളാണ് കോടതിയുടെ അനുമതിയോടെ നശിപ്പിച്ചത്. മുൾകിയിലെ റീ സസ്റ്റൈനബിലിറ്റി ഹെൽത്ത് കെയർ സൊല്യൂഷൻസിലാണ് സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ രീതിയിൽ ഇവ കത്തിച്ചു കളഞ്ഞത്. മംഗളൂരു നഗര പരിധിയിൽ പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡ് പ്രവർത്തനം തുടങ്ങി എന്നും പരിശോധനകൾ ശക്തമാക്കുമെന്നും കമ്മിഷണർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.