കാസർകോട് ജില്ലയിൽ ഇന്ന് (29-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
കേരള കേന്ദ്ര സർവകലാശാലയിൽ 4 വർഷ ഓണേഴ്സ് ബിരുദം; അപേക്ഷാ തീയതി നീട്ടി: പെരിയ∙കേരള കേന്ദ്ര സർവകലാശാലയിൽ 4 വർഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 31 വരെ നീട്ടി. അന്നു രാത്രി 9.50 വരെ cuet.samarth.ac.in, www.nta.ac.in എന്നിവ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം ക്യാപ്പിറ്റൽ സെന്ററിലുള്ള ബിഎ ഇന്റർനാഷനൽ റിലേഷൻസാണ് സർവകലാശാല നടത്തുന്ന നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്‌സ്. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം.
പ്ലസ് ടുവിന് 50 ശതമാനം മാർക്കോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. എസ്‌സി, എസ്ടി വിദ്യാർഥികൾക്ക് 5 ശതമാനം മാർക്കിളവ് ലഭിക്കും. ഏപ്രിൽ 2നും 3നും അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് ഏപ്രിൽ 30 മുതൽ ലഭിക്കും. മേയ് 15 മുതൽ 31 വരെ തീയതികളിലാകും പരീക്ഷ. ജൂൺ 30ന് ഫലം പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കണം.
കളറിങ് മത്സരം
കാഞ്ഞങ്ങാട് ∙ എൽകെജി, യുകെജി വിദ്യാർഥികൾക്കായി തിങ്ക് ആർട്സ് കല്യാൺ റോഡ് കളറിങ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 6ന് 10 മുതലാണ് മത്സരം ആരംഭിക്കുക. റജിസ്ട്രേഷൻ രാവിലെ 9ന് ആരംഭിക്കും