നാടുനീളെ വോട്ടാരവം
Mail This Article
യുഡിഎഫ്
കാഞ്ഞങ്ങാട്∙ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മലയോര പഞ്ചായത്തുകളിൽ നടത്തി. കല്ലപ്പള്ളിയിൽ അന്തരിച്ച കോൺഗ്രസ് നേതാവ് സോമനാഥ ഗൗഡയുടെ വസതി സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. പാണത്തൂരിൽ നിന്ന് ആരംഭിച്ച സ്ഥാനാർഥി പര്യടനം യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഇന്ന് തൃക്കരിപ്പൂർ മണ്ഡലത്തിൽ പര്യടനം നടത്തും.
എൽഡിഎഫ്
കാസർകോട്∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ കല്യാശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി. ആലക്കാട് വള്ളത്തോൾ സ്മാരക വായനശാലയ്ക്ക് സമീപത്തുനിന്നാണ് പര്യടനം തുടങ്ങിയത്. ചെറുകുന്ന് അമ്പലപ്പുറത്തു സമാപിച്ചു. സ്ഥാനാർഥി ഇന്നു ഉദുമ മണ്ഡലത്തിൽ പര്യടനം നടത്തും.
എൻഡിഎ
കാസർകോട്∙ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ ഒന്നാം ഘട്ട കാസർകോട് പാർലമെന്റ് മണ്ഡലം പര്യടനം പൂർത്തിയായതോടെ രണ്ടാംഘട്ട പര്യടനത്തിനു നാളെ തുടക്കമാകും. നാളെ രാവിലെ 8ന് മധൂരിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ എല്ലാം നിയോജക മണ്ഡലങ്ങളിലും ഒന്നാം ഘട്ടം പര്യടനം പൂർത്തിയാക്കി. ഇതിനു പുറമേ വിവിധ ക്ലബുകളുടെയും കായിക മത്സരങ്ങളിലും കലാമത്സരങ്ങളിലും മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.